Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കു​ഴി​യ​ട​ക്കാ​ത്ത​തി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി ഒ​ഴി​യു​ക​യാ​ണ് ജ​ല അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും

text_fields
bookmark_border
കു​ഴി​യ​ട​ക്കാ​ത്ത​തി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി ഒ​ഴി​യു​ക​യാ​ണ് ജ​ല അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും
cancel

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ​രാ​പ്പു​ഴ കൂ​ന​മ്മാ​വ് കാ​ച്ചാ​നി​ക്കോ​ട​ത്ത് ലാ​ല​​െൻറ മ​ക​ൻ യ​ദു​ലാ​ലാ​ണ്​ (23) മ​രി​ച്ച​ത്. പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്​​റ്റേ​ഷ​നു​സ​മീ​പം മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യു​ണ്ടാ​യ കു​ഴി​യി​ൽ വീ​ണ യ​ദു​ലാ​ലി​​െൻറ ദേ​ഹ​ത്ത്​ പി​ന്നാ​ലെ വ​ന്ന ലോ​റി ക​യ​റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

ഉ​ബ​ർ ഈ​റ്റ്സി​ൽ പാ​ർ​ട്ട് ടൈം ​വി​ത​ര​ണ​ക്കാ​ര​നാ​യ യ​ദു​ലാ​ൽ, കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ കം​പ്യൂ​ട്ട​ർ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​​െൻറ ഫീ​സ​ട​ക്കാ​ൻ ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കു​ഴി മ​റ​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ബോ​ര്‍ഡി​ല്‍ ത​ട്ടി​യാ​ണ് വീ​ണ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ മൂ​ലം യു​വാ​വി​​െൻറ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്​. സം​ഭ​വ​ത്തി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. സു​ഹാ​സ് മ​ജി​സ്​​റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. എ.​ഡി.​എം കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കു​ഴി​യ​ട​ക്കാ​ത്ത​തി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നൊ​ഴി​യു​ക​യാ​ണ് ജ​ല അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും.

നി​ഷ​യാ​ണ് യ​ദു​ലാ​ലി​​െൻറ അ​മ്മ. ഏ​ക സ​ഹോ​ദ​ര​ൻ: ന​ന്ദു​ലാ​ൽ. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം പ​റ​വൂ​ർ തോ​ന്നി​യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metroroad accidentkerala news
News Summary - Young man died by fall into a pit in the road - Kerala news
Next Story