ടിക് ടോക്ക് വഴി പ്രണയംനടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍
text_fieldsകോഴിക്കോട്: ടിക്ടോക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെലവൂര്‍ സ്വദേശി പുതുക്കുടി വീട്ടില്‍ വിജീഷിനെയാണ് (31) കസബ സി.ഐ ഷാജഹാെൻറ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിവാഹബന്ധം വേർപെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32കാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. 2019-20 കാലയളവിലാണ് കേസിനാസ്പദമായ സംഭവം.
ടിക് ടോക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് മാറി. തുടര്‍ന്ന് ഇരുവരും നേരില്‍ കാണാനും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് യാത്രചെയ്യാനും തുടങ്ങി. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചുവെന്നും യുവതിയുടെ പക്കൽനിന്ന് വിവിധ ഘട്ടങ്ങളിലായി 13,73,000 രൂപ കൈക്കലാക്കിയെന്നുമാണ് പരാതി.
യുവതി പൂജപ്പുര സ്റ്റേഷനില്‍ നൽകിയ പരാതി യുവാവ് കോഴിക്കോട്ടുകാരനായതിനാൽ കസബ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.