Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്നം...

മന്നം ജീവിച്ചിരുന്നെങ്കിൽ കുടുംബത്തെ​ വനിതാമതിലിൽ പ​െങ്കടുപ്പിച്ചേനെ -കോടിയേരി

text_fields
bookmark_border
മന്നം ജീവിച്ചിരുന്നെങ്കിൽ കുടുംബത്തെ​ വനിതാമതിലിൽ പ​െങ്കടുപ്പിച്ചേനെ -കോടിയേരി
cancel

തിരുവനന്തപുരം: മന്നത്ത്​ പത്മനാഭൻ ഇന്ന്​ ജീവിച്ചിരുന്നെങ്കിൽ ത​​​​​​​​​​​​​െൻറ കുടുംബാംഗങ്ങളെ വനിതാ മതില ിൽ പ​െങ്കടുപ്പിക്കുമായിരുന്നുവെന്ന് സി.പി.എം. സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. വനിതാ മതിലുമായി ബന്ധ പ്പെട്ട്​ എൻ.എസ്​.എസ്​ സ്വീകരിക്കുന്ന നിലപാട്​ ആത്മഹത്യാപരമാ​െണന്നും കേരളം പ്രതീക്ഷിച്ച നിലപാടല്ല എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി സുകുമാരൻ നായരിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സ്​ത്രീ-പുരുഷ സമത്വത്തി​​​​​​​​​​​​​െൻറ പ്രാധാന്യം ഉയർത്തി പിടിച്ച മന്നത്ത്​ പത്​മനാഭ​​​​​​​​​​​​​െൻറ പാരമ്പര്യം സുകുമാരൻ നായർ ഉയർത്തി പിടിക്കണം. സ്​ത്രീ പുരുഷ സമത്വം ഉയർത്തി പിടിക്കുന്ന പരിപാടിയാണ്​ വനിതാമതിൽ. യാഥാസ്​ഥികരാണ്​​ നാമജപ ഘോഷയാത്രയിൽ പ​െങ്കടുത്തത്​. എൻ.എസ്​. എസ്​ നേതൃത്വത്തി​േൻറത്​ യാഥാസ്​ഥിക നിലപാടാണ്​. സ്​ത്രീകൾ ഘോഷയാത്രയിൽ പ​െങ്കടുത്തത്​​ തെറ്റിദ്ധരിക്ക​െപ്പട്ടു. ബോധപൂർവം ചിലർ സമരത്തെ പ്രോത്സാഹിപ്പിക്കുകയാ​ണ്​.

വനിതാമതിലിൽ പ​െങ്കടുക്കരുതെന്ന്​ ആവശ്യപ്പെടുന്നവർ ആർ.എസ്​.എസി​​​​​​​​​​​​​െൻറ പരിപാടിയിൽ പ​​െങ്കടുക്കുന്ന സാഹചര്യമുണ്ടായി. എൻ.എസ്​.എസിനെ ആർ.എസ്​.എസി​​​​െൻറ തൊഴുത്തിൽ കെട്ടാനാണ്​ ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കുന്നത്​. എൻ.എസ്​.എസിനെ ആർ.എസ്​.എസ്​ വിഴുങ്ങാൻ പോവുകയാണെന്നും എൻ.എസ്​.എസ്​ നിലപാടിൽ മാറ്റം വരുത്തണമെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerinsskerala newsmalayalam newswomen wall
News Summary - women wall; kodiyeri balakrishnan against NSS -kerala news
Next Story