Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്രത്തെ...

ചരിത്രത്തെ വികലമാക്കാനുള്ള ഫാഷിസ്​റ്റ്​ നീക്കം ചെറുക്കണം -സാംസ്കാരിക സംഗമം

text_fields
bookmark_border
ചരിത്രത്തെ വികലമാക്കാനുള്ള ഫാഷിസ്​റ്റ്​ നീക്കം ചെറുക്കണം -സാംസ്കാരിക സംഗമം
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സം​ഗ​മം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെയ്യുന്നു

കോ​ഴി​ക്കോ​ട്: ച​രി​ത്ര​ത്തെ വി​കൃ​ത​മാ​ക്കാ​നും വം​ശീ​യ മു​ൻ​വി​ധി​ക​ളോ​ടെ മാ​റ്റി​യെ​ഴു​താ​നു​മു​ള്ള ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ നീ​ക്ക​ത്തെ ചെ​റു​ക്കാ​ൻ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളും രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

ച​രി​ത്ര​ത്തെ​യും വി​ദ്യാ​ഭ്യാ​സ​ത്തെ​യും വം​ശീ​യ​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​െ​ത​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ പേ​രു മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ശ​രി​യാ​യ ച​രി​ത്ര​ത്തി​‍െൻറ ഓ​ർ​മ​ക​ളെ ത​ക​ർ​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നും സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ ന​ട​ന്ന ഇ​ന്ത്യ​യി​ലെ സു​പ്ര​ധാ​ന പോ​രാ​ട്ട​മാ​യ മ​ല​ബാ​ർ പോ​രാ​ട്ട​ത്തെ വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വി​മോ​ച​ന മൂ​ല്യ​ങ്ങ​ൾ സ്വാ​ധീ​നി​ച്ചി​രു​ന്നു​വെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് പ​റ​ഞ്ഞു. മ​ല​ബാ​ർ സ​മ​ര​ത്തി​‍െൻറ പ്ര​ചോ​ദ​ന​മാ​യി വ​ർ​ത്തി​ച്ച ഇ​സ്​​ലാ​മി​‍െൻറ സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ ഉ​ള്ള​ട​ക്ക​ത്തെ പൈ​ശാ​ചി​ക​വ​ത്​​ക​രി​ക്കു​ന്ന ആ​ഖ്യാ​ന​ങ്ങ​ൾ രാ​ജ്യ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​ത്താ​ക​മാ​നം ന​ട​ന്ന സാ​മ്രാ​ജ്യ​ത്വ, അ​ധി​നി​വേ​ശ​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ല​ബാ​ർ സ​മ​ര​ത്തെ ച​രി​ത്ര​പ​ര​മാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തെ​ന്ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളെ വെ​ട്ടി​മാ​റ്റു​ന്ന​വ​ർ അ​ധി​നി​വേ​ശ​ത്തെ പി​ന്താ​ങ്ങു​ക​യാ​ണ്. ച​രി​ത്ര​മെ​ഴു​ത്ത് സ​ർ​ക്കാ​റി​‍െൻറ പ​ണി​യ​ല്ല, ച​രി​ത്ര​കാ​ര​ന്മാ​രാ​ണ് അ​തു നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ്പ​രി​വാ​ർ കാ​ല​ത്ത് ച​രി​ത്ര​ബോ​ധ​മു​ള്ള​വ​രു​ടെ മു​ന്ന​ണി രൂ​പ​പ്പെ​ട​ണ​മെ​ന്ന് ഭാ​സു​രേ​ന്ദ്ര​ബാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി, ഡോ. ​ടി.​ടി. ശ്രീ​കു​മാ​ർ, ഡോ. ​കെ.​എ​സ്. മാ​ധ​വ​ൻ, പി. ​മു​ജീ​ബു​റ​ഹ്മാ​ൻ, ഡോ. ​അ​ജ​യ് ശേ​ഖ​ർ, ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ഡോ. ​ഫൈ​സ​ൽ ഹു​ദ​വി, ശം​സു​ദ്ദീ​ൻ മ​ന്നാ​നി ഇ​ല​വു​പാ​ലം, ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, കെ.​കെ. ബാ​ബു​രാ​ജ്, ഡോ. ​മോ​യി​ൻ മ​ല​യ​മ്മ, സ​മീ​ൽ ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ​ദ് കു​ന്ന​ക്കാ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
TAGS:Malabar Rebellion 1921 Jamaate Islami 
News Summary - We must resist the fascist move to distort history - cultural meeting
Next Story