You are here

വയനാട്​ റോഡിലെ കലുങ്ക്​ പണി ഇഴയുന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

07:45 AM
03/07/2020
vellimadukunnu
വെ​ള്ളി​മാ​ട്​​കു​ന്ന്​ പൂ​ള​ക്ക​ട​വ്​ ജ​ങ്​​​ഷ​നി​ലെ ക​ലു​ങ്ക്​ നി​ർ​മാ​ണം

കോ​ഴി​ക്കോ​ട്​: വ​യ​നാ​ട്​ റോ​ഡി​ൽ വെ​ള്ളി​മാ​ട്​​കു​ന്നി​ലും മൂ​ഴി​ക്ക​ൽ വ​ള​വി​ലും ക​ലു​ങ്കു​പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ കാ​ര​ണ​മാ​വു​ന്നു. റോ​ഡ്​ ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ണ്​ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം. ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ദു​ഷ്​​ക​ര​മാ​യി. തി​ര​ക്കു​ള്ള സ​മ​യം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട  നി​ര​യാ​ണ്. ആ​റ്​ മാ​സ​ത്തോ​ള​മാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട്. 

അ​ടി​യ​​​ന്ത​ര​പ്രാ​ധാ​ന്യ​ത്തി​ൽ ചെ​യ്​​ത​ു​തീ​ർ​ക്കേ​ണ്ട ജോ​ലി​യാ​യി​ട്ടും നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്. അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് ലോ​ക്​​ഡൗ​ൺ കാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ​ഴ​യ രീ​തി ത​ന്നെ​യാ​ണ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ​േദ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​ണ്​ ക​ലു​ങ്ക്​ നി​ർ​മാ​ണം. 

ചെ​ല​വൂ​ർ വ​ള​വി​ലും ഇൗ ​പ്ര​വൃ​ത്തി ദീ​ർ​ഘ​കാ​ല​മെ​ടു​ത്താ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ചെ​ല​വൂ​രി​ലും അ​വ​സാ​ന​ഘ​ട്ട​ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ൽ മൂ​ന്ന്​ പ്ര​ധാ​ന സി​ഗ്​​ന​ൽ പോ​യ​ൻ​റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ട്. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ മൂ​ഴി​ക്ക​ലെ​യും വെ​ള്ളി​മാ​ട്​​കു​ന്നി​ലെ​യും ത​ട​സ്സ​ങ്ങ​ൾ. 

Loading...
COMMENTS