Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘തലച്ചോറ് ശുഷ്കമായ യുവ...

‘തലച്ചോറ് ശുഷ്കമായ യുവ വൃദ്ധന്മാര്‍ എന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്നു’

text_fields
bookmark_border
vs-achuthanandan-1910119.jpg
cancel

കോഴിക്കോട്: തന്‍റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് കെ. സുധാകരന് കടുത്ത മറുപടിയുമായി വി.എസ്. അച്യുതാനന്ദൻ. ജന്മനാ തലച്ചോറ് ശുഷ്കമായ തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ തന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന് ന തിരക്കിലാണെന്ന് വി.എസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത് തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനായ വി.എസിന്‍ റെ പ്രായം മുൻനിർത്തി കെ. സുധാകരൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന് ത് ഭരണപരിഷ്കാരമാണ് വരികയെന്നാണ് വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുധാകരൻ പ്രസംഗിച്ചത്.

ഇതിന് മറുപടിയായി തലനരയ്ക്കാനനുവദിക്കാത്ത യുവ വൃദ്ധന്മാര്‍ എന്നാണ് വി.എസ് തിരിച്ചടിച്ചത്. വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്നും വി.എസ് പറഞ്ഞു.

ഈ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ ആശങ്കയുണ്ട്. തന്‍റെ ചുറ്റിലും യു.ഡി.എഫ് നേതാക്കള്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കണ്ടിട്ടും കേട്ടിട്ടുമാണ് താൻ ഇത് പറയുന്നത്.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും വി.എസ് ആഞ്ഞടിച്ചു. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandanvskerala news
News Summary - vs achuthanandan's reply to k sudhakaran -kerala news
Next Story