You are here

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കൽ നിർത്തിവെച്ചു

17:35 PM
13/02/2020
voters list

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്​ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ​ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ വോട്ടർപട്ടിക പുതുക്കുന്ന പ്രവർത്തനങ്ങൾ നിർത്താൻ സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ സർക്കുലർ. സംസ്​ഥാനത്തെ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്​ നിർദേശിച്ച എല്ലാ നടപടികളും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതു​വരെ നിർത്തിവെക്കണമെന്നാണ്​ കമീഷൻ അറിയിപ്പ്​​. 

Loading...
COMMENTS