You are here
പി.കെ അബ്ദുറബ്ബിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. തിരുവനന്തപുരം മുളയറ സി.എസ്.ഐ കോളെജ് അനുവദിച്ചതിൽ അഴിമതി നടന്നെന്ന് ചൂണ്ടിക്കാണിച്ച് അബദ്ുറബ്ബിനെ ഒന്നാം പ്രതിയാക്കി ത്വരിതാന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.
സി.എസ്.ഐ സഭയിൽപെട്ട സിജി എന്നയാൾ നൽകിയ പരാതിയിലാണ് അന്വേഷണ ഉത്തരവ്. മുൻ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്,കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.കെ രാധാകൃഷ്ണൻ, സി.എസ്. ഐ ബിഷപ് ധർമരാജ് റസാലം ഉൾപ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണം.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.