ആവാസവ്യവസ്ഥ മാറി; പക്ഷികളും തീരം വിടുന്നു
text_fieldsകൊച്ചി: ആവാസവ്യവസ്ഥ മാറിമറിഞ്ഞതോടെ കേരളതീരങ്ങളിലെ പക്ഷിക ളുടെ എണ്ണത്തിലും കുറവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീരങ്ങളിലെത്തു ന്ന ദേശാടനപ്പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് കടൽത്തീര ങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. എന്നാൽ, വ ർഷങ്ങളായി തീരങ്ങളിൽ കാണപ്പെടുന്ന ചിലയിനം പക്ഷികളുടെ സാന്നിധ ്യം ഇപ്പോഴും സജീവമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബർ മുതൽ മാർച്ചുവരെ യൂറോപ്യൻ, കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നും മെഡിറ്ററേനിയൻ പ്രദേശങ്ങളിൽനിന്നുമാണ് പ്രധാനമായും കേരളതീരങ്ങളിൽ പക്ഷികളെത്തുന്നത്. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് പക്ഷികളെ സർവേകളിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഇവ കുറഞ്ഞുവരുകയാണ്. കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (സി.എൻ.എച്ച്.എസ്) ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ സർവേയിൽതന്നെ പക്ഷികളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം പ്രകടമായി.
എറണാകുളം ജില്ലയിലെ ചെല്ലാനം-പുത്തൻതോട്, ഫോർട്ട്കൊച്ചി-മണാശ്ശേരി, പുതുവൈപ്പ്-വളപ്പ്, ഞാറക്കൽ-മാലിപ്പുറം, എടവനക്കാട്-വെളിയത്തുപറമ്പ്, കുഴുപ്പിള്ളി-അംബേദ്കർ, ചെറായി-മുനമ്പം ബീച്ചുകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഒക്ടോബറിൽ 61 ഇനത്തിലായി 1202 പക്ഷികളെ ഈ ബീച്ചുകളിൽ കണ്ടെത്തിയെങ്കിൽ നവംബറിൽ ഇത് 56 ഇനത്തിൽ 1021 ആയി കുറഞ്ഞു.
ചാരമണൽ കോഴി, പൊൻമണൽ കോഴി, മംഗോളിയൻ മണൽ കോഴി, വലിയമണൽ കോഴി, ചെറുമണൽ കോഴി, തെറ്റികൊക്കൻ, കല്ലുരുട്ടി കാട, കടൽക്കാട, തിരക്കാട, കുരുവി മണലൂതി, ടെറക് മണലൂതി, നീർക്കാട, പച്ചക്കാലി, പുള്ളിക്കാട കൊക്ക്, ചെറിയ കടൽക്കാക്ക, തവിട്ടുതലയൻ കടൽക്കാക്ക, കരിഞ്ചിറകൻ കടൽക്കാക്ക, പാത്തകൊക്കൻ ആള തുടങ്ങിയ ഇനങ്ങളെയാണ് ഒടുവിൽ കണ്ടെത്തിയത്. എൽ.പി.ജി ടെർമിനൽ നിർമിക്കുന്ന പുതുവൈപ്പിൽ ഉൾപ്പെടെ പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കടൽത്തീരങ്ങളിലെ ആവാസവ്യവസ്ഥയും കാലാവസ്ഥയും പ്രതികൂലമാകുന്നതും തീരത്തിെൻറ വിസ്തൃതി കുറയുന്നതുമാണ് പക്ഷികളുടെ വരവ് കുറയാൻ കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. കെ.ജി. ദിലീപ്, പി.ജി. മനോജ്, പ്രേംചന്ദ് രഘുവരൻ എന്നിവർ പറഞ്ഞു. അഭിജിത്ത്, ബേസിൽ പീറ്റർ, പോളി കളമശ്ശേരി, ഷിബു കക്കാട്ട്, റോബിൻ ആൻറണി എന്നിവരും സംഘത്തിലുണ്ടായിരുന്നു. മാസത്തിലൊരിക്കൽ എല്ലാ ബീച്ചിലും ഒരേ സമയത്താണ് പക്ഷികളുടെ കണക്കെടുപ്പ്. മാർച്ചുവരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
