You are here

ഉത്രയുടെ ആന്തരികാവയവങ്ങളിൽ ഉറക്കഗുളികളുടെ സാന്നിധ്യം കണ്ടെത്തി

09:15 AM
30/06/2020
പാമ്പുകടിയേറ്റ്​ മരിച്ച ഉത്തര

കൊല്ലം: അഞ്ചലിൽ പാമ്പ് കടിപ്പിച്ച് കൊന്ന ഉത്രയുടെ ആന്തരികാവയവ പരിശോധനയിൽ ഉറക്കഗളികയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സൂചന. തിരുവനന്തപുരത്തെ ലാബിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. പാമ്പിന്‍റെ വിഷത്തോടൊപ്പം തലച്ചോറിലും കരളിലുമാണ് ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് ഉത്രക്ക് ഉറക്കഗുളിക നൽകിയതായി സൂരജ് മൊഴി നൽകിയിരുന്നു. 

പത്ത് പാരസെറ്റമോൾ ടാബ്ലെറ്റുകളും അലർജിയുടെ ഗുളികകളും ജ്യൂസിൽ കലർത്തി നൽകിയതായാണ് സൂരജിന്‍റെ മൊഴി. ഉത്രക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ഗുളികകൾ കഴിച്ചിരുന്നില്ലെന്നും മാതാപതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മെയ് 6നാണ് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. 

Loading...
COMMENTS