You are here

സാ​ക്ഷി പ​റ​ഞ്ഞ​തി​ന്​ ആക്രമണം: കാപ കേസിലെ പ്രതിയടക്കം മൂന്നുപേർ അറസ്​റ്റിൽ 

10:11 AM
08/07/2020
അ​ഖി​ൽ, ആ​ദി​ത്യ, അ​നീ​ഷ്

നെ​ടു​മ​ങ്ങാ​ട്: കോ​ട​തി​യി​ൽ  സാ​ക്ഷി പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ​യും മാ​താ​വി​നെ​യും  രാ​ത്രി വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന കാ​പ കേ​സി​ലെ പ്ര​തി​യ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. 

കാ​പ കേ​സി​ലെ പ്ര​തി ക​രി​പ്പൂ​ര് മൊ​ട്ട​ൽ​മൂ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ന്​ സ​മീ​പം കു​ഴി​വി​ള വീ​ട്ടി​ൽ സ്​​റ്റ​മ്പ​ർ അ​നീ​ഷ് എ​ന്ന വി. ​അ​നീ​ഷ് (31), പ​ഴ​കു​റ്റി എം.​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ന്​ സ​മീ​പം സാ​രി​ക​യി​ൽ ഗു​രു എ​ന്ന എ​സ്. ആ​ദി​ത്യ (30), വ​ട്ടി​യൂ​ർ​ക്കാ​വ് തോ​പ്പു​മു​ക്ക് നേ​താ​ജി റോ​ഡി​ൽ സൗ​പ​ർ​ണി​ക ഗാ​ർ​ഡ​ൻ​സ് എ​സ്.​ആ​ർ.​എ 51ൽ ​എ​സ്. അ​ഖി​ൽ (34) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

പ​ഴ​കു​റ്റി സ്വ​ദേ​ശി ആ​ദി​ത്യ പ്ര​തി​യാ​യ കേ​സി​ൽ കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് പ​ഴ​കു​റ്റി സ്വ​ദേ​ശി​യാ​യ വി​പി​​െൻറ വീ​ട്ടി​ൽ ഇൗ ​സം​ഘം ഒ​രു മാ​സം മു​മ്പ്​ രാ​ത്രി അ​തി​ക്ര​മി​ച്ചു​ക​യ​റി വി​പി​നെ​യും മാ​താ​വി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യി വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്ക​വെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്ത കു​റ്റ​ത്തി​നാ​ണ് അ​ഖി​ലും പ്ര​തി​യാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ്​​റ്റ​മ്പ​ർ അ​നീ​ഷി​നെ​തി​രെ കാ​പ പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സു​ക​ൾ ആ​ദി​ത്യ​ക്കെ​തി​രെ​യും നി​ല​വി​ലു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഉ​മേ​ഷ്കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് സി.​ഐ വി. ​രാ​ജേ​ഷ്കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​നി​ൽ ഗോ​പി, ഗി​രീ​ശ​ൻ, എ.​എ​സ്.​ഐ ഫ്രാ​ങ്ക്ളി​ൻ, പൊ​ലീ​സു​കാ​രാ​യ സ​ന​ൽ​രാ​ജ്, ശ്രീ​കാ​ന്ത്, ബി​ജു, സു​ധാ​ക​ര​ൻ, അ​ജി​ത്, ഷാ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ സ്​​റ്റ​മ്പ​ർ അ​നീ​ഷി​നെ​യും ആ​ദി​ത്യ​യെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Loading...
COMMENTS