മലപ്പുറം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വെട്ടത്തൂർ കവല സ്വദേശി കണ്ണംതൊടി തെക്കേ കളത്തിൽ റമീസിനെയാണ് ഞായറാഴ്ച പുലർച്ച വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
കൂടുതൽ ചോദ്യം ചെയ്യാൻ ഇയാളെ കൊച്ചിയിലെത്തിച്ചു. പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തുവെന്ന് കരുതുന്നയാളാണ് റമീസെന്ന് സൂചനയുണ്ട്. സ്വര്‍ണം എങ്ങോട്ട് പോകുന്നുവെന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണിത്. ഇയാൾ 2014ൽ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലും പ്രതിയാണ്.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയത് അന്വേഷിക്കാൻ വെള്ളിയാഴ്ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുമ്പ് കരിപ്പൂർ വിമാനത്താവളം വഴി 15 കിലോ സ്വർണം കടത്തിയതിന് ഇയാളുടെ വെട്ടത്തൂരിലെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
Latest Video: