You are here

സ്വർണക്കടത്ത്​ കേസ്​; സരിത്ത്​ ജൂലൈ 15 വരെ കസ്​റ്റംസ്​ കസ്​റ്റഡിയിൽ

16:29 PM
09/07/2020

കൊച്ചി: സ്വർണക്കടത്ത്​ കേസിൽ പിടിയിലായ സരിത്തിനെ കസ്​റ്റംസി​​െൻറ ​കസ്​റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ്​ സരിത്തിനെ കസ്​റ്റഡിൽ വിട്ടത്​. ഇൗ മാസം 15 വരെയാണ്​ കസ്​റ്റഡി കാലാവധി. 

അങ്കമാലിയിലെ കോവിഡ്​ പരിശോധന കേന്ദ്രത്ത​ിലെത്തിച്ച്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ കണ്ടെത്തിയതോടെ സരിത്തിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

കേസി​​െൻറ തുടര​േന്വഷണത്തിന്​ സരിത്തി​​െൻറ കസ്​റ്റഡി അനിവാര്യമാണെന്ന്​ കസ്​റ്റംസ്​ കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സരിത്തിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്​റ്റംസി​​െൻറ ആവശ്യം. 

സരിത്തി​​െൻറ ഫോൺ വിശദാംശങ്ങൾ കസ്​റ്റംസ്​ ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ സരിത്ത്​ നശിപ്പിക്കുകയും ഫോൺ ഫോർമാറ്റ്​ ചെയ്ത്​ കളഞ്ഞതായും ക​ണ്ടെത്തി. ഇൗ തെളിവുകൾ വീണ്ടെക്കാൻ സൈബർ, ഫോറൻസിക്​ വിദഗ്​ധരുടെ സഹായം ആവശ്യമുണ്ടെന്നും കസ്​റ്റംസ്​ കോടതിയെ അറിയിച്ചു. 


 

Loading...
COMMENTS