You are here

നരഭോജി കടുവ എവിടെ?

07:20 AM
30/06/2020
tiger

പുൽപള്ളി: കതവാക്കുന്ന് വനത്തിൽനിന്ന്​ നരഭോജി കടുവ മറ്റൊരിടത്തേക്ക് കടന്നതായി സൂചന. കടുവയെ പിടികൂടാൻ ഒരാഴ്ചമുമ്പ് വനം വകുപ്പ് നടപടി ആരംഭിച്ചെങ്കിലും കടുവയുടെ സാന്നിധ്യം ഈ വനത്തിൽ കണ്ടെത്താൻ സാധിച്ചില്ല. കൂ​െടാരുക്കി ദിവസങ്ങൾ കാത്തിരുന്നിട്ടും കടുവയെ പിടികൂടാൻ കഴിഞ്ഞില്ല. ഇതിനു പുറമെ, വനത്തി​​െൻറ പല ഭാഗങ്ങളിലായി കാമറകൾ സ്ഥാപിച്ചെങ്കിലും ഇവയിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടെയാണ് കടുവ ഈ പ്രദേശത്തുനിന്ന്​ മാറിയതായി സംശയിക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽനിന്ന്​ ആടിനെയും നീക്കംചെയ്തു. ഇവിടെനിന്ന്​ കുറേ മാറി നടവയൽ മേഖലയിലെ വാളമ്പാടിയിൽ രണ്ടുദിവസം മുമ്പ് പശുവിനെ കടുവ ആക്രമിച്ചിരുന്നു. ആ കടുവയാണോ ഇതെന്നും സംശയമുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ കൂട് ഈ ഭാഗത്തേക്ക് മാറ്റാനുള്ള സാധ്യതയുമേറി. കതവാക്കുന്നിൽ കടുവയുടെ സാന്നിധ്യം ഉണ്ടായതിനെത്തുടർന്ന് കാട്ടാനകൾ ഈ പ്രദേശത്തുനിന്ന്​ മാറിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും കാട്ടാനകൾ കതവാക്കുന്ന് വനത്തിൽ കൂട്ടത്തോടെ തിരിച്ചെത്തിയിട്ടുണ്ട്.  രണ്ടാഴ്ച മുമ്പ് വനത്തിൽ വിറക് ശേഖരിക്കാൻ പോയ ബസൻകൊല്ലി കോളനിയിലെ ശിവകുമാറിനെ കടുവ കൊന്നുതിന്നിരുന്നു. ഇതിനെത്തുടർന്നാണ് കടുവയെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് ശക്തമാക്കിയത്. ജനങ്ങൾ ഭീതിയിലാണ്​ കഴിയുന്നത്​.

വീണ്ടും കടുവ; പശുവിനെ കൊന്നു
പുൽപള്ളി: മേഖലയിൽ വീണ്ടും കടുവ ആക്രമണം. വീടിനടുത്ത് മേയാൻ വിട്ട പശുവിനെ കടുവ കൊന്നു. പുൽപള്ളി മഠാപറമ്പ് മണലമ്പലത്താണ് പ്രദേശവാസിയായ വിജയകുമാറി​​െൻറ രണ്ടര വയസ്സുള്ള പശുവിനെ കൊന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കാൻ പോയ വീട്ടുകാർ പശുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. 

കദവാകുന്നിൽ ഒരാഴ്ച മുമ്പ് യുവാവിനെ കടുവ കൊന്നു തിന്നിരുന്നു. ഈ നരഭോജി കടുവയാണോ ഇതെന്ന് സംശയിക്കുന്നു. വനപാലകർ സ്ഥലത്തെത്തി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിന് അനുമതിക്കായി നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
 

Loading...
COMMENTS