Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത നിർമാണം:...

അനധികൃത നിർമാണം: തോമസ്​ ചാണ്ടിയുടെ ലേക്​ പാലസിന്​ 2.73 കോടി രൂപ പിഴ

text_fields
bookmark_border
അനധികൃത നിർമാണം: തോമസ്​ ചാണ്ടിയുടെ ലേക്​ പാലസിന്​ 2.73 കോടി രൂപ പിഴ
cancel

ആലപ്പുഴ: തോമസ്​ ചാണ്ടി എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ്​ ടൂറിസം കമ്പനി പ്രൈവറ്റ്​ ലിമിറ്റഡി​​െൻറ ലേക ്​ പാലസ്​ റിസോർട്ടിലെ 32 അനധികൃത കെട്ടിടങ്ങൾക്ക്​ ആലപ്പുഴ നഗരസഭ 2,73,19,649 രൂപ പിഴ ചുമത്തി. 15 ദിവസത്തിനുള്ളിൽ പിഴ അടച ്ചി​െല്ലങ്കിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുമെന്ന്​ നഗരസഭ ചെയർമാൻ തോമസ്​ ജോസഫ്​ അറിയിച്ചു.

അനധി കൃതമായി നിർമിച്ച കെട്ടിടങ്ങൾ ക്രമവത്​കരിക്കണമെന്നാവശ്യപ്പെട്ട്​​ കമ്പനി നൽകിയ അപേക്ഷയിലാണ്​ ഭീമമായ തുക പിഴ ചുമത്തിയത്​. കെട്ടിടങ്ങൾ നിർമിച്ചത്​ മുതൽ ഇന്നു വരെയുള്ള ഇരട്ടി നികുതിയാണ്​ പിഴ ചുമത്തിയത്​. 10 കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതിനും 22 കെട്ടിടങ്ങളിൽ അനുമതിയില്ലാതെ കൂട്ടിച്ചേർക്കൽ നടത്തിയതിനുമാണ്​​ പിഴ.

നേരത്തേ റിസോർട്ട്​ സ്ഥലം സംബന്ധിച്ച്​​ നഗരസഭയിൽ ഉണ്ടായിരുന്ന രേഖകൾ നഷ്​ടപ്പെട്ടിരുന്നു. തുടർന്ന്​ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജൂണിൽ നഗരസഭ എൻജിനീയർ, റവന്യൂ ഒാഫിസർ എന്നിവരുടെ സംഘം സ്ഥലം രണ്ടാമത്​ അളന്ന്​ തിട്ടപ്പെടുത്തിയാണ്​ നിയമലംഘനം ക​െണ്ടത്തിയത്​. 2001ൽ നിർമിച്ച 22 റിസോർട്ട്​ കെട്ടിടങ്ങളിലാണ്​ അനധികൃത കൂട്ടിച്ചേർക്കൽ നടത്തിയത്​. 2011ൽ പാടം നികത്തിയാണ്​ നിയമപരമല്ലാതെ 10 കെട്ടിടങ്ങൾ നിർമിച്ചതെന്നും അന്ന്​ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas chandylake palace resort
News Summary - thomas chandy lake palace-kerala news
Next Story