You are here

ഓട്ടോയാത്രക്കിടയിലെ കവർച്ച; വയോധികയെ ക്രൂരപീഡനത്തിനിരയാക്കിയതായി മൊഴി

09:02 AM
05/07/2020

മു​ക്കം: ഓ​ട്ടോ​യാ​ത്ര​ക്കി​ട​യി​ൽ ബോ​ധം​കെ​ടു​ത്തി ക​വ​ർ​ച്ച​ ചെ​യ്ത വ​യോ​ധി​ക​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി മൊ​ഴി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇവർ മ​ജി​സ്ട്രേ​റ്റി​നോ​ട് പ​റ​ഞ്ഞ മൊ​ഴി​യി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​തെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​േ​ഴാ​ടെ വീ​ട്ടി​ൽ​നി​ന്ന് ജോ​ലി​ചെ​യ്യു​ന്ന ഓ​മ​ശ്ശേ​രി​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വയോ
ധിക ഇ​തു​വ​ഴി വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ​ത്. തു​ട​ർ​ന്ന്  ഇവരെ 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​പ്പ്മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി കൈ​യും കാ​ലും കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി​യി​ലു​ള്ള​ത്.

ഒ​ട്ടോ​യി​ൽ ക​രു​തി​യ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. തുടർന്ന്​ സ്വ​ർ​ണ​മാ​ല, ക​മ്മ​ൽ, മൊ​ബൈ​ൽ ഫോ​ൺ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്, പ​ണം എ​ന്നി​വ​യ​ട​ങ്ങു​ന്ന പ​ഴ്സ്​ ക​വ​ർ​ന്ന​തി​നു​ശേ​ഷം ഉ​പേ​ക്ഷി​ച്ച് ഒ​ട്ടോ​ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ കാ​ലി​ലെ കെ​ട്ട​ഴി​ച്ച് കീ​റി​യ വ​സ്ത്ര​ങ്ങ​ളു​മാ​യി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ​ത്തി അ​വി​ടെ​യു​ള്ള​വ​രോ​ട് കൈ​യി​ലേ കെ​ട്ട് ഒ​ഴി​വാ​ക്കി ത​രാ​ൻ വ​യോ​ധി​ക പ​റ​ഞ്ഞു. 

എ​ന്നാ​ൽ, പൊ​ലീ​സ്​ കേ​സു​ണ്ടാ​വു​മെ​ന്ന് ക​രു​തി അ​വ​ർ മു​തി​ർ​ന്നി​ല്ല. തൊ​ട്ടു​പി​റ​കി​ലെ വീ​ടി​ന​ടു​ത്ത സ്ത്രീ ​വ​ന്നാ​ണ് കൈ​യി​ൽ കെ​ട്ടി​യ ക​യ​ർ മാ​റ്റി​ക്കൊ​ടു​ത്ത​തെ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു. ര​ക്തം പു​ര​ണ്ട വ​സ്ത്ര​വു​മാ​യി ഇവർ സ്വ​ന്തം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ക​വ​ർ​ച്ച​യ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന്​ മു​ക്കം ക​മ്യൂ​ണി​റ്റി സ​െൻറ​റി​ലും മ​ണാ​ശ്ശേ​രി കെ.​എം.​സി.​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശേ​ഷം രാ​ത്രി​യോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. 

ജ​ന​ങ്ങ​ൾ അ​ധി​കം എ​ത്തി​പ്പെ​ടാ​ത്ത പ്ര​ദേ​ശ​മാ​ണ് കാ​പ്പ്മ​ല. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്.​പി ഡോ. ​ശ്രീ​നി​വാ​സ​ൻ, താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ടി.​കെ. അ​ഷ്റ​ഫ്, മു​ക്കം ഇ​ൻ​സ്​​പെ​ക്ട​ർ ബി.​കെ. സി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം.

Loading...
COMMENTS