You are here

തിയറ്റർ പീഡനം: എസ്.ഐക്കെതിരെ പോക്സോ ചുമത്തി

10:26 AM
16/05/2018

തി​രു​വ​ന​ന്ത​പു​രം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ മാ​താ​വി​​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ 10 വ​യ​സ്സു​കാ​രി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എസ്.ഐക്കെതിരെ പോക്സോ ചുമത്തി. ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിക്കെതിരെയാണ് കേസ് ചുമത്തിയത്. നിലവിൽ സസ്പെൻഷനിലാണ് ബേബി. 

അതേസമയം, കേസ് അന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം മുഴുവന്‍ എസ്.ഐയുടെ തലയില്‍കെട്ടിവച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം ശക്തമായി.  ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്ന ബാലപീഡനത്തില്‍ ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന തരത്തിലുള്ള റിപ്പോർട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറി.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വ​നി​താ ക​മീ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ചെ​യ​ർ​പേ​ഴ്സ​ൺ എം.​സി. ജോ​സ​െ​ഫെ​​െൻറ  നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ത്താ​ല സ്വ​ദേ​ശി ക​ൺ​കു​ന്ന​ത്ത് മൊ​യ്തീ​ൻ​കു​ട്ടി​യെ​യും 10 വ​യ​സ്സു​കാ​രി​യു​ടെ മാ​താ​വി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്തി​രു​ന്നു. 

COMMENTS