Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റക്കാരനെങ്കിൽ അവൻ...

കുറ്റക്കാരനെങ്കിൽ അവൻ അനുഭവിക്കണം -ബിലാലി​െൻറ പിതാവ്

text_fields
bookmark_border
കുറ്റക്കാരനെങ്കിൽ അവൻ അനുഭവിക്കണം -ബിലാലി​െൻറ പിതാവ്
cancel

കോട്ടയം: കൊല ചെയ്തത് മകനായാലും ഫലം അനുഭവിക്കണമെന്ന് താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ബിലാലി​​െൻറ പിതാവ് നിസാം ഹമീദ്. കുറ്റം ചെയ്​തവനാണെങ്കിൽ അവനെ നിയമത്തി​​െൻറ വഴിയിൽ കൊണ്ടുപോയി തൂക്കിക്കൊല്ലുക​േയാ പരമാവധി ശിക്ഷ നൽകുകയോ ചെയ്യ​ട്ടെ. ഇടക്കിടെ വീടുവിടുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് വെസ്​റ്റ് സ്​റ്റേഷനിൽ പരാതി നൽകി. കൊലപാതകം അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നുവെന്നും പിതാവ്​ പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ എടുത്തു. അപ്പോഴാണ് കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞത്. 

കൊലപാതകത്തിനിടെ കാൽ കയറുകൊണ്ട്​ കെട്ടി, കറൻറടിപ്പിക്കാൻ ശ്രമിച്ചു, ഗ്യാസ്​കുറ്റി തുറന്നുവെച്ചു എന്നതൊക്കെ വെച്ചുനോക്കു​േമ്പാൾ എനിക്ക്​ അവനെ സംശയമുണ്ടായിരുന്നു. ഇവൻ മിസ്സിങ്ങുമാണ്​. ആ ഭയം എ​​െൻറ മനസ്സിലുണ്ട്​. ആരോടും പറയാനും കഴിയുന്നില്ല. ഉദ്യോഗസ്​ഥന്മാർ വന്ന്​ കാര്യങ്ങളൊക്കെ ചോദിച്ച​േപ്പാൾ ഞാൻ അവരോട്​ പറഞ്ഞു. എറണാകുളത്ത്​ ഉ​െണ്ടന്നാണ് കിട്ടിയിരിക്കുന്ന വിവരമെന്നും പറഞ്ഞു. അവ​​െൻറ ഫോൺനമ്പറും കൊടുത്തു. 

ചെറുപ്പം മുതൽ ബിലാൽ പ്രത്യേക പ്രകൃതക്കാരനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ വീട്​ വിട്ട്​ ഇറങ്ങിപ്പോകുന്ന സ്വഭാവം ഉണ്ടായിരുന്നു. മുമ്പ് ബിലാലി​​െൻറ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. മനോരോഗ വിദഗ്ധരുടെ ചികിത്സയും തേടിയിരുന്നു -നിസാം ഹമീദ്​ പറഞ്ഞു.

ഞാൻ ഗൾഫിൽ ജോലി നോക്കുന്ന സമയത്തും ബിലാൽ വീട്ടിൽനിന്ന്​ പല പ്രാവശ്യം ഇറങ്ങിപ്പോയിരുന്നു. ഭാര്യയും മോളും മാത്രമാണ്​ വീട്ടിലുള്ളത്​. അവ​െന തപ്പി നടക്കാനോ ഒന്നും ആളില്ല. 12 വർഷം ഗൾഫിൽ ജോലി ചെയ്​ത ശേഷം ഞാൻ നിർത്തി​േപ്പാന്നു. ടൗണിൽ കച്ചവടം തുടങ്ങിയശേഷം ഇവനെ ഒപ്പം നിർത്തി. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണമെന്നതായിരുന്നു ആഗ്രഹം. 

ഞായറാഴ്​ച രാത്രി എട്ടുമണിക്ക്​ ഇവനെ കാണാതായിരുന്നു. പരിസരത്തും റൂമിലുമെല്ലാം തപ്പിയപ്പോൾ ഇവ​​െൻറ ചെരുപ്പോ മൊബൈൽ ഫോണോ ഒന്നും കാണാനില്ലായിരുന്നു. കടയിൽചെന്ന്​ അന്വേഷിച്ചപ്പോൾ അവിടെയുമെത്തിയിട്ടില്ല. നേരെ വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിൽചെന്ന്​ കാണാതായ വിവരം പറഞ്ഞു. പിന്നീട്​ രാത്രി 12.15 വരെ നഗരത്തിൽ ബസ്​സ്​റ്റാൻഡും റെയിൽവേ സ്​റ്റേഷനുമടക്കമുള്ള സ്​ഥലങ്ങളിലും അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. ഫോൺ സ്വിച്ച്​ഓഫായ നിലയിലായിരുന്നു. ഞാൻ വിളിച്ചാലും അവൻ സാധാരണ ഗതിയിൽ എടുക്കാറില്ല. 

തിങ്കളാഴ്​ച ഉച്ചയോടെ ഫോൺ ഓൺ ആയി. കടയിലെ ബായിമാരെ​െക്കാണ്ട്​ വിളിപ്പിച്ചപ്പോൾ അവൻ ഫോൺ എടുത്തു. ‘എറണാകുളത്ത്​ ഇടപ്പള്ളിയിൽ ഹോട്ടലിൽ ജോലിക്ക്​ നിന്നിട്ടുണ്ട്​. ഇനി ബാപ്പയുടെ കൂടെ ജോലിക്ക്​ നിൽക്കുന്നില്ല’ എന്നാണ്​ അവരോട്​ പറഞ്ഞത്​. അവൻ അവിടെയുണ്ടല്ലോ എന്ന്​ ഞാൻ മനസ്സിൽ സമാധാനിക്കുകയും ചെയ്​തു. സ്​റ്റേഷനിൽചെന്ന്​ ഞാൻ വിവരം പറഞ്ഞു. നിങ്ങൾ പോയി വിളിച്ചുകൊണ്ടുവന്നോളൂ എന്നു പറഞ്ഞു. 

അന്ന്​ ​ൈവകീട്ട്​ അഞ്ചു മണിയോടെയാണ്​ കൊലപാതകം നടക്കുന്ന വിവരം അറിഞ്ഞത്​. ഞങ്ങൾ ആ വീട്ടിൽ വാടകക്ക്​ താമസിച്ചിട്ടുണ്ട്​. ഈ വീട്​ പണിയുന്ന സമയത്ത്​ ആറു മാസം ആ വീട്ടിലായിരുന്നു താമസം. അവരുമായി നല്ല രീതിയിലായിരുന്നു. ഞങ്ങളുടെ വീട്​ കേറിത്താമസത്തിന്​ അവർ വന്നിരുന്നു. 

ഞാൻ ഇത്രനാളും ഉണ്ടാക്കിയത്​ മുഴുവൻ നഷ്​ടപ്പെടുത്തുന്ന രീതിയിലുള്ള ജീവിതമാണ്​ അവ​േൻറത്​. അവനെക്കുറിച്ചോർത്ത്​ കരയാത്ത ആരും ഈ കുടുംബത്തിലില്ല. എ​​െൻറ വണ്ടിയിൽത​െന്ന കടയിലും മറ്റും കൊണ്ടുപോകും. കഴിയുന്നതും അവനെ ഒറ്റക്ക്​ വിടാറില്ലായിരുന്നു. മാനസികാസ്വാസ്​ഥ്യത്തിനുള്ള ഗുളിക അവൻ സ്​ഥിരമായി കഴിക്കില്ല. 29000 രൂപയുടെ മൊബൈൽ ഫോൺ അടക്കം അവന്​ വാങ്ങിച്ചുകൊടുത്തു. ആകെയുള്ള ​ഒരു മോനല്ലേ. ഉപേക്ഷിക്കാനൊക്കില്ലല്ലോ. അവൻ എങ്ങനെയെങ്കിലും നന്നാക​ട്ടേ എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക്​. മാല പൊട്ടിക്കാൻ ശ്രമിച്ചതിനും ബസി​​െൻറ ബാറ്ററി മോഷ്​ടിച്ചതിനും രണ്ടു കേസുകൾ അവ​​െൻറ പേരിലുണ്ടായിരുന്നു. കോടതിയിലും സ്​ഥിരമായി ഞാൻ അവ​​െൻറയൊപ്പം പോകുമായിരുന്നു.

അടുത്ത സുഹൃത്തുക്കളൊന്നും അവനില്ല. മൊബൈലിൽ പബ്​ജി ഗെയിം കളിച്ചിരിക്കലാണ്​ ബിലാലി​​െൻറ പ്രധാന ഹോബി. മകൻ തെറ്റു ചെയ്​തെങ്കിൽ ശിക്ഷ അനുഭവിക്ക​ട്ടെ എന്നു പറഞ്ഞ നിസാം, ഇനി അവ​​െൻറ കേസി​​െൻറ കാര്യത്തിലൊന്നും താൻ ഇടപെടില്ലെന്നും വ്യക്​തമാക്കി. 

 

ചെറുപ്പത്തിലും മോഷണം

ബിലാൽ ചെറുപ്പം മുതൽക്കേ കുറ്റവാസനയുള്ളയാളായിരു​െന്നന്ന്​ വെളിപ്പെടുത്തൽ. തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ ബിലാലിനെ ആലപ്പുഴയിൽ പലരും തിരിച്ചറിഞ്ഞു. വിദ്യാർഥിയായിരിക്കു​േമ്പാൾ കുറ്റകൃത്യങ്ങൾ ചെയ്​തിരുന്നുവെന്ന്​ നാട്ടുകാർ പറയുന്നു.  വെള്ളിയാഴ്ച പള്ളിയിൽ പോകാൻ കടകൾ പാതി അടച്ചിടുന്നവേളയിൽ അകത്തുകയറി പണം മോഷ്​ടിക്കുന്ന സ്വഭാവം ബിലാലിനുണ്ടായിരുന്നു. അന്നൊക്കെ പലപ്പോഴും പിടിക്കപ്പെടുകയും ചെയ്തു. ഒരിക്കൽ 17,000 രൂപ മോഷ്​ടിച്ചത്​ പിടിക്കപ്പെട്ടു. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടി എന്ന പരിഗണനയിൽ വിട്ടയക്കുകയായിരുന്നു.

മോ​ട്ടോർ പമ്പുകളിലെ പാർട്​സുകൾ അഴിച്ചുമാറ്റി വിൽക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു. ബാറ്ററി ബിലാൽ എന്ന വട്ടപ്പേര്​ വീഴാൻ കാരണവും ഇതാണെന്ന്​ പറയുന്നു. ചെറുപ്പം മുതൽ അധികം ആരോടും സംസാരിക്കുന്ന സ്വഭാവമില്ലെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newskerala news​Thazhathangadi murder
News Summary - Thazhathangadi murder: if he is the culprit, should be punished -father
Next Story