You are here

കടകൾക്കെതിരായ ആക്രമണം: താനൂരിൽ ഇന്ന്​ വ്യാപാരി ഹർത്താൽ

08:50 AM
17/04/2018
harthal

മലപ്പുറം: താനൂരിൽ വ്യാപാരികൾ കടകളടച്ച്​ പ്രതിഷേധിക്കുന്നു. ഇന്നലെ ഹർത്താലിൽ പ്രദേശത്തെ കടകൾക്ക്​ നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്​ വ്യാപരികൾ ഇന്ന്​ ഹർത്താൽ നടത്തുന്നത്​. സംഘർഷ സാധ്യത കണക്കിലെടുത്ത്​ തിരൂർ. താനൂർ. പരപ്പനങ്ങാടി പൊലീസ്​ സ്​റ്റേഷൻ പരിസരങ്ങളിൽ നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. 

ഇവിടെ ശക്​തമായ ​െപാലീസ്​​ സുരക്ഷ ഒരുക്കിയിട്ടുണ്ട്​. ഇന്നലെയുണ്ടായ സംഘർഷങ്ങളിൽ 280 പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു​. ജില്ലയിലാകെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​. 

ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇന്ന്​ താനൂരിലെ തകർന്ന കടകളും വീടുകളും സന്ദർശിക്കുമെന്ന്​ അറിയിച്ചു. 

COMMENTS