Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാവിനെ കുത്തിയ...

മാതാവിനെ കുത്തിയ മകനെതിരെ വധശ്രമത്തിന് കേസ്

text_fields
bookmark_border
മാതാവിനെ കുത്തിയ മകനെതിരെ വധശ്രമത്തിന് കേസ്
cancel

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍വെച്ച് മാതാവിനെ പട്ടാപ്പകല്‍ കുത്തിപ്പരിക്കേല്‍പിച്ച പ്ളസ് ടു വിദ്യാര്‍ഥിയായ മകനെതിരെ വധശ്രമത്തിന് കേസെടുത്തു. മകന്‍ തന്നെ കൊല്ലാന്‍വേണ്ടിയാണ് കുത്തിയതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീപ മൊഴി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കന്‍േറാണ്‍മെന്‍റ് എസ്.ഐ ഷാഫി അറിയിച്ചു.

ബാലരാമപുരം പയറ്റുവിള സ്വദേശിയായ ദീപ പുളിയറക്കോണത്താണ് വാടകക്ക് താമസിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിനു മുന്‍വശത്തെ നടപ്പാതയില്‍വെച്ചാണ് മകന്‍ ഇവരെ ചെറിയ കത്തികൊണ്ട് കുത്തിയത്. കഴുത്തിലും വയറിന്‍െറ ഭാഗത്തും കുത്തേറ്റ ദീപയെ സമീപത്ത് സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വേറെ വിവാഹം കഴിച്ച മാതാവ് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടതിലുള്ള വൈരാഗ്യം കാരണമാണ് ഉപദ്രവിച്ചതെന്നാണ് മകന്‍െറ മൊഴി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teen stabs mom
News Summary - Teen stabs mom in front of secretariat
Next Story