Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടാങ്കർ ലോറി...

ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
cancel

മതിലകം (തൃശൂർ): ദേശീയപാത 66 (17) എസ്.എൻ.പുരം അഞ്ചാം പരുത്തിയിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. നേരത്തെ മതിലകം മതിൽ മൂല പടിഞ്ഞാറ് വശം താമസിച്ചിരുന്നതും ഇപ്പോൾ ബംഗ്ലാവ് കടവ് ഹെൽത്ത് സെന്‍ററിനടുത്ത് താമസിക്കുന്നതുമായ മൂന്നുപീടിക തളിയാരിൽ അബദുറഹ്മാൻ (ബഷീർ) മകൻ അഷ്ഫാക്ക് (23) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം.

ടാങ്കർ ലോറി മറ്റൊരു വാഹനത്തിനെ മറികടന്ന് വന്നതോടെയാണ് അപകടം ഉണ്ടായതെന്നും യുവാവ് റോഡിന്‍റെ അരിക് ചേർന്നാണ് വന്നിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. എറണാകുളത്തെ ജോലി കഴിഞ്ഞ് വരികയായിരുന്നു യുവാവ്.

ഗുരുതരമായി പരിക്കേറ്റ അഷ്ഫാക്കിനെ ആദ്യം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും എത്തിച്ചുവെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. പിതാവ് സൗദിയിലാണ്. മാതാവ്: സാജിത. സഹോദരൻ: അനീസ്.

Show Full Article
TAGS:Accident Tanker Lorry Hit Bike 
Next Story