You are here

സീറോ മലബാർ സഭ ഭൂമിയിടപാട്​: പൊലീസ്​ അന്വേഷണം തുടങ്ങി 

23:26 PM
13/03/2018
alenchery-bishap

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ വി​വാ​ദ ഭൂ​മി​യി​ട​പാ​ടി​നെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി മു​മ്പാ​കെ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി അ​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ പ​രാ​തി​ക്കാ​ര​ൻ ചേ​ർ​ത്ത​ല സ്വ​ദേ​ശി ഷൈ​ൻ വ​ർ​ഗീ​സി​​െൻറ മൊ​ഴി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി. 

ഹൈ​കോ​ട​തി​യി​ൽ നി​ല​വി​െ​ല അ​പ്പീ​ലി​ൽ തീ​രു​മാ​ന​മാ​കു​ന്ന​ത​നു​സ​രി​ച്ച്​ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി, ഫാ. ​ജോ​ഷി പു​തു​വ, ഫാ. ​സെ​ബാ​സ്​​റ്റ്യ​ൻ വ​ട​ക്കും​പാ​ട​ൻ, വ​സ്​​തു വി​ൽ​പ​ന​യി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ കാ​ക്ക​നാ​ട്​ സ്വ​ദേ​ശി സാ​ജു വ​ർ​ഗീ​സ്​ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യും. പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 120-ബി (​ഗൂ​ഢാ​ലോ​ച​ന), 406 (വി​ശ്വാ​സ​വ​ഞ്ച​ന), 415 (ച​തി) വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. 

അ​തി​രൂ​പ​ത​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ൽ അ​ഞ്ചി​ട​ത്തെ 301.76​ സ​െൻറ്​ സ്​​ഥ​ലം 27.15 കോ​ടി​ക്ക്​ വി​ൽ​പ​ന ന​ട​ത്ത​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്​ വി​രു​ദ്ധ​മാ​യി ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ൾ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി വി​ല കു​റ​ച്ച്​ വി​റ്റ​താ​യാ​ണ്​ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണം. 2016 ജൂ​ലൈ ആ​റി​നും 2017 സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നും ഇ​ട​ക്ക്​ സ്​​ഥ​ലം 36 േപ്ലാ​ട്ടാ​യി തി​രി​ച്ച്​ 13.51 കോ​ടി​ക്കാ​ണ്​ വി​റ്റ​തെ​ന്നും ഇ​തി​ലൂ​ടെ പ്ര​തി​ക​ൾ അ​തി​രൂ​പ​ത​യെ ​ച​തി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യും ചെ​യ്​​െ​ത​ന്നു​മാ​ണ്​ ആ​രോ​പ​ണം. സെ​ൻ​ട്ര​ൽ സി.​െ​എ എ. ​അ​ന​ന്ത​ലാ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം. 

Loading...
COMMENTS