You are here

കോലഞ്ചേരി സിന്തൈറ്റ് സമരം പിൻവലിച്ചു

20:41 PM
13/06/2018
Synthite

കാക്കനാട്: കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളി സമരം പിൻവലിച്ചു. തൊഴിലാളികളുടെ സസ്പെൻഷൻ നടപടികൾ പിൻവലിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരത്തിൽ നിന്ന് പിൻമറിയത്.  

തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് കയറും. പ്രതികാര നടപടകളുണ്ടാവില്ലെന്ന് മാനേജ്മെന്‍റ് യൂണിയൻ നേതാക്കൾക്ക് ഉറപ്പ് നൽകി. സ്ഥലം മാറ്റിയ 14 പേരിൽ മൂന്ന് പേരുടെ സ്ഥലം മാറ്റം റദ്ദാക്കി. സ്ഥലം മാറ്റിയവരിൽ നാല് പേരെ മുന്ന് മാസത്തിനകം കൊണ്ടുവരും. ബാക്കിയുള്ളവരെ ഒഴിവനുസരിച്ച് കൊണ്ടുവരുമെന്നും മാനേജ്മെന്‍റ് ഉറപ്പ് നൽകി. 
 

COMMENTS