Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.ടി സെക്രട്ടറിക്ക്​...

ഐ.ടി സെക്രട്ടറിക്ക്​ ഗേറ്റ്​ തുറന്നു നൽകാത്തതിന്​ സ്വപ്​നയുടെ ഭർത്താവ്​ മർദിച്ചു -മുൻ​ സെക്യൂരിറ്റി ജീവനക്കാരൻ

text_fields
bookmark_border
ഐ.ടി സെക്രട്ടറിക്ക്​ ഗേറ്റ്​ തുറന്നു നൽകാത്തതിന്​ സ്വപ്​നയുടെ ഭർത്താവ്​ മർദിച്ചു -മുൻ​ സെക്യൂരിറ്റി ജീവനക്കാരൻ
cancel

തിരുവനന്തപുരം: സ്വർണ കള്ളക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷി​​​െൻറ ഭർത്താവ് തന്നെ മർദിച്ചിരുന്നതായി അവർ നേരത്തെ താമസിച്ചിരുന്ന അപ്പാർട്ട്​മ​​െൻറിലെ മുൻ സെക്യൂരിറ്റി ജീവനക്കാരൻ ശിവന്‍.  

മു​ട​വ​ൻ​മു​ക​ൾ അപ്പാർട്ട്​മ​​െൻറിലേക്ക്​ അർധരാത്രി എത്തിയ ഐ.ടി സെക്രട്ടറി ശിവശങ്കരന് ഗേറ്റ് തുറന്നു നൽകാത്തതിനായിരുന്നു മർദനമെന്ന്​ ശിവൻ പറഞ്ഞു. ​ഇതേതുടർന്ന്​ പൂജപ്പുര പൊലീസിൽ പരാതി നൽകിയെങ്കിലും താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന്​ ഇറങ്ങിയ ശേഷം തന്നെ കൊല്ലുമെന്ന് സ്വപ്ന സുരേഷി​​​െൻറ ഭർത്താവ് ഭീഷണിപ്പെടുത്തിയതായും ശിവൻ പറഞ്ഞു.

അർധരാത്രിയിലും മറ്റും സർക്കാർ വാഹനത്തിൽ ഐ.ടി സെക്രട്ടറി ഫ്ലാറ്റിലെ നിത്യ സന്ദർശകനായിരുന്നു. ഇദ്ദേഹത്തെ കൂടാതെ പലരും ഫ്ലാറ്റിൽ എത്താറുണ്ടായിരുന്നു. ഫ്ലാറ്റിൽ മദ്യ സൽക്കാരവും മറ്റും നടന്നിരുന്നതായും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. അഞ്ച് വർഷക്കാലത്തോളം സ്വപ്​ന സരേഷ് ഇൗ​ അപാർട്ട്​മ​​െൻറിലാണ്​ താമസിച്ചിരുന്നത്​.  

Show Full Article
TAGS:
Next Story