തിരുവനന്തപുരം: സ്വർണക്കടത്തിെല മുഖ്യ ആസൂത്രക യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷിെൻറ തുടക്കം തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിൽ ജോലിക്കാരിയായി. പിന്നീട് എയർ ഇന്ത്യ സാറ്റ്സിലും യു.എ.ഇ കോൺസുലേറ്റിലും സംസ്ഥാന ഐ.ടി വകുപ്പിലും ജോലിക്കാരിയായെത്തി.
വിദേശത്തുനിന്ന് 2010ലാണ് സ്വപന് കേരളത്തിലെത്തുന്നത്. പിതാവിന് അബൂദബിയിൽ ജോലിയായതിനാൽ വളർന്നതും പഠിച്ചതും അവിടെതന്നെ. വിദേശത്ത് പഠിച്ചതിനാൽ ഇംഗ്ലീഷും അറബിയും നന്നായി കൈകാര്യം ചെയ്യും. ഈ മിടുക്ക് ജോലിയിലും വളർച്ചയിലും മുതൽക്കൂട്ടായി.
കേരളത്തിലെത്തിയതിന് ശേഷം ആദ്യം ജോലിയിൽ കയറിയത് തിരുവനന്തപുരത്തെ ട്രാവൽ ഏജൻസിയിൽ. അവിടെനിന്ന് എയർ ഇന്ത്യ സാറ്റ്സിൽ പരിശീലന വിഭാഗത്തിൽ ജോലി ലഭിച്ചു. വിവാദങ്ങളുടെയും ദുരൂഹതകളുടെയും തുടക്കവും ഇവിടെനിന്നുതന്നെ. ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളും സ്വപ്നയെ തേടിയെത്തി. ആഡംബര ജീവിതം ആരെയും അമ്പരപ്പിച്ചു. ഇവിടെവെച്ച് വ്യാജരേഖ ചമച്ച കേസിൽ ഉൾപ്പെട്ടു. രണ്ടു ജീവനക്കാർക്കെതിരെ വ്യാജരേഖ ചമച്ച് നൽകിയതിന് പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിൽ ഒരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ്.

അവിടെനിന്നാണ് കോൺസുലേറ്റിലെ ജോലിയിലേക്കുള്ള സ്വപ്നയുടെ പ്രവേശനം. ഇതോടെ ഉന്നതരുമായി അടുത്ത ബന്ധം സൃഷ്ടിക്കാൻ കഴിഞ്ഞു. ആഡംബര ജീവിതവും തുടർന്നു. കോൺസുേലറ്റിെൻറ പ്രധാന കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതോടെ വ്യവസായികളും രാഷ്ട്രീയക്കാരും ഉന്നതോദ്യോഗസ്ഥരുമായും അടുത്ത സൗഹൃദം സൂക്ഷിക്കാൻ തുടങ്ങി. കേസിൽ ആദ്യം പിടിയിലായ സരിത്തിനെ ഇവിടെവെച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് നിരന്തരം പലരെയും ഇരുവരും കബളിപ്പിക്കുകയും പലതിലും കൃത്രിമം കാട്ടുകയും ചെയ്തു. ഒരുവർഷംമുമ്പ് ഇവിടെയും രണ്ടുപേരും പിടിക്കെപ്പട്ടു. ഓഡിറ്റിൽ കൃത്രിമം കണ്ടെത്തിയതോടെ രണ്ടുപേരും കോൺസുലേറ്റിൽനിന്ന് പുറത്തേക്ക്.
കോൺസുലേറ്റിലെ ഉന്നതബന്ധവും ജോലിയും മറയാക്കി പിന്നീടും സ്വർണക്കടത്തുൾപ്പെടെ തട്ടിപ്പുനടത്തിയതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സരിത്ത് പിടിയിലാകുേമ്പാൾ കോൺസുലേറ്റിലെ പി.ആർ.ഒ എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിലവിൽ കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്തബന്ധം എന്നാൽ സ്വപ്നക്ക് തുണയായി. സ്വാധീനത്തിെൻറ ബലത്തിൽ സംസ്ഥാന ഐ.ടി വകുപ്പിൽ േജാലിക്കുകയറി. നേരത്തേ സൂക്ഷിച്ച സൗഹൃദങ്ങൾ നിലനിർത്തിപോരുകയും ചെയ്തു. സ്വപ്നക്ക് പല ഉന്നതരായും ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഉന്നതർക്ക് കേസിൽ ബന്ധമുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
സ്വപ്ന സുരേഷിന് എങ്ങനെ ഐ.ടി വകുപ്പിൽ ജോലി കിട്ടി, ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് ആരോപണവിധേയ കമ്പനിയുമായുള്ള ബന്ധം എന്നിവയുടെ ദുരൂഹതയും മറനീക്കി പുറത്തുവരണം.
തെറ്റ് ചെയ്തെങ്കില്‍ സ്വപ്ന ശിക്ഷിക്കപ്പെടട്ടെ –മാതാവ്
തിരുവനന്തപുരം: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മകൾ ശിക്ഷിക്കപ്പെടട്ടെയെന്നും താന്‍ സത്യത്തിെൻറ ഭാഗത്താണെന്നും സ്വപ്നയുടെ മാതാവ്. മകളുടെ ആഡംബര ജീവിതത്തെ കുറിച്ച് തനിക്ക് ഒരു അറിവുമില്ല. സ്വപ്ന ഇടക്കിടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നല്ലാതെ മറ്റു വിവരമൊന്നും അറിയില്ല. മകെൻറ കല്യാണ ചടങ്ങിലാണ് മകള്‍ ഡാന്‍സ് ചെയ്തത്. അതാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരം ബാലരാമപുരത്തെ വീട്ടിലാണ് സ്വപ്നയുടെ മാതാവ്. സഹായത്തിനായി ജോലിക്കാരിയുമുണ്ട്. വീട്ടിനു മുന്നിൽ സ്വപ്നയുടെ ഉൾപ്പെടെ രണ്ടു കാർ പാർക്ക് ചെയ്തിട്ടുണ്ട്.