Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നയുടെ...

സ്വപ്നയുടെ സുരക്ഷാചുമതല പൊലീസിന്; എൻ.ഐ.എ സംഘം കൊച്ചിക്ക് മടങ്ങി

text_fields
bookmark_border
സ്വപ്നയുടെ സുരക്ഷാചുമതല പൊലീസിന്; എൻ.ഐ.എ സംഘം കൊച്ചിക്ക് മടങ്ങി
cancel
camera_alt?????? ??????

തൃശൂർ: സ്വപ്ന സുരേഷി​​​​​​െൻറ സുരക്ഷാചുമതല പൊലീസിന് കൈമാറി എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് മടങ്ങി. തൃശൂരിൽ അമ്പിളിക്കല കോവിഡ് കെയർ സെന്‍ററിൽ വനിത പൊലീസ് ഉൾ​െപ്പടെ 20 അംഗ സേനയാണ് സുരക്ഷാചുമതലയിലുള്ളത്.

സെന്‍ററിന് പുറത്ത് മുഴുവൻ സമയ നിരീക്ഷണ വാഹനവുമുണ്ട്. കേ​സിൽ എൻ.ഐ.എ കോടതി റിമാൻഡ് ചെയ്തതിന് ശേഷമാണ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കോവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റിയത്. സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്‍ററിലേക്കാണ് മാറ്റിയത്. 

പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ എൻ.ഐ.എ തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചേക്കും. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാൽ ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിടാനാണ് സാധ്യത. 

ഞായറാഴ്ച്ച വൈകീട്ടോടെ കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ ജഡ്ജ് പി. കൃഷ്ണകുമാറിന് മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്യുകയായിരുന്നു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala news
News Summary - Swapna Nair Security to police-Kerala news
Next Story