Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പന് വിദേശ...

അയ്യപ്പന് വിദേശ കാണിക്ക ഏറെയും മലേഷ്യയില്‍നിന്ന്

text_fields
bookmark_border
അയ്യപ്പന് വിദേശ കാണിക്ക ഏറെയും മലേഷ്യയില്‍നിന്ന്
cancel
camera_altFile Photo

ശ​ബ​രി​മ​ല: അ​യ്യ​പ്പ​ന് വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന കാ​ണി​ക്ക​യി​ല്‍ ഏ​റ്റ​വു​മ​ധി​കം സി​ങ്ക​പ്പൂ​രി ​ല്‍നി​ന്ന്. ശ്രീ​ല​ങ്ക​ന്‍ രൂ​പ​യും തൊ​ട്ട​ടു​ത്തു​ത​ന്നെ​യു​ണ്ട്. എ​ന്നാ​ല്‍, മൂ​ല്യ​ത്തി​ല്‍ മ​ലേ​ഷ്യ​ന ്‍ റി​ങ്കി​റ്റ് ത​ന്നെ​യാ​ണ് ഏ​റെ മു​ന്നി​ല്‍. ഒ​രു റി​ങ്കി​റ്റി​ന് 17 രൂ​പ മൂ​ല്യം വ​രു​മ്പോ​ള്‍ ശ്രീ​ല​ങ്ക​ ന്‍ രൂ​പ​ക്ക്​ 50 പൈ​സ​പോ​ലും വി​ല​യു​ണ്ടാ​കാ​റി​ല്ല. ഇ​ത്ത​വ​ണ ഒ​ന്ന​ര കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ റി​ങ്കി​ റ്റ്​ ഉ​ണ്ടാ​കും. സിം​ഗ​പ്പൂ​ര്‍, യു.​എ​സ് ഡോ​ള​റു​ക​ളും ഒ​ട്ടും കു​റ​വ​ല്ല. ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ ഏ​റ്റ​വു​മ​ധി​കം നോ​ട്ടു​ക​ള്‍ യു.​എ.​ഇ​യു​ടേ​താ​ണ്.

ഇ​ത്ത​വ​ണ പോ​ള​ണ്ടി​ലെ ഏ​താ​നും നോ​ട്ടു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി​ക്ക് അ​ത്ര​യേ​റെ പ​രി​ചി​ത​മ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലെ നോ​ട്ടു​ക​ള്‍പോ​ലും കാ​ണി​ക്ക​യാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​ലാ​വി എ​ന്ന രാ​ജ്യ​ത്തെ ക്വാ​ച്ച, ഘാ​ന​യി​ലെ സെ​ഡി, ജോ​ര്‍ജി​യ​യി​ലെ ലാ​റി തു​ട​ങ്ങി​യ​വ ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി​ക​ളാ​ണ്. കൂ​ടാ​തെ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ റാ​ൻ​റ്, ഈ​ജി​പ്റ്റി​ലെ പൗ​ണ്ട്, മ്യാ​ന്മ​റി​ലെ ക്യാ​റ്റ്, ഭൂ​ട്ടാ​നി​ലെ ങ​ൾ​ട്രം, വി​യ​റ്റ്‌​നാ​മി​ലെ ഡോ​ങ്, കൊ​റി​യ​യി​ലെ വോ​ണ്‍ എ​ന്നി​വ​യും ഈ ​സീ​സ​ണി​ല്‍ അ​യ്യ​പ്പ​ന് കാ​ണി​ക്ക​യാ​യി.

മ​ലേ​ഷ്യ​യി​ല്‍നി​ന്നെ​ത്തു​ന്ന ഭ​ക്ത​രി​ല്‍ അ​ധി​ക​വും ത​മി​ഴ്‌​നാ​ട്ടു​കാ​രാ​ണ്. ഒ​രു​വ​ര്‍ഷ​ക്കാ​ലം വ​ഞ്ചി​യി​ലി​ട്ട്​ വെ​ക്കു​ന്ന രൂ​പ​യെ​ല്ലാം അ​വ​ര്‍ നേ​രി​ട്ടെ​ത്തി അ​യ്യ​പ്പ​ന് സ​മ​ര്‍പ്പി​ക്കു​ക​യാ​ണ് പ​തി​വ്. നോ​ട്ടു​ക​ള്‍ മി​ക്ക​തും മ​ഞ്ഞ​ളും ഭ​സ്മ​വും പു​ര​ണ്ടാ​ണ് കാ​ണ​പ്പെ​ടാ​റ്. ഇ​ത്ത​ര​ത്തി​ല്‍ കാ​ണു​ന്ന നോ​ട്ടു​ക​ള്‍ പ​ല​തും ഉ​പ​യോ​ഗ യോ​ഗ്യ​മാ​യി​രി​ക്കി​ല്ല. ഭ​ക്ത​ര്‍ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ എ​ഴു​തി​യും നോ​ട്ടു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​റു​ണ്ട്.

ഈ ​നി​ല​യി​ൽ സീ​സ​ണി​ല്‍ ല​ഭി​ക്കു​ന്ന വി​ദേ​ശ ക​റ​ന്‍സി​ക​ളി​ല്‍ 10 ശ​ത​മാ​ന​ത്തോ​ളം രൂ​പ കീ​റി​യ​തോ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തോ ആ​ണ്. വി​ദേ​ശ നോ​ട്ടു​ക​ള്‍ ധ​ന​ല​ക്ഷ്മി ബാ​ങ്ക് മാ​നേ​ജ​ര്‍ വി​ജി​ല​ന്‍സ് ഉ​ദ്യോ​ഗ​സ്ഥ​​െൻറ സാ​ന്നി​ധ്യ​ത്തി​ല്‍ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി ഏ​റ്റു​വാ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiakerala newsmalayalam newsswami ayyappa
News Summary - swami ayyappa; money from malaysia -kerala news
Next Story