Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ...

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ മ​ഹാ​റാ​ലി പ്ര​ചാ​ര​ണ വാ​ഹ​നം ത​ട​ഞ്ഞ പൊ​ലീ​സു​കാ​ര​ന്‌ സ​സ്‌​പെ​ൻ​ഷ​ൻ

text_fields
bookmark_border
ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ മ​ഹാ​റാ​ലി  പ്ര​ചാ​ര​ണ വാ​ഹ​നം ത​ട​ഞ്ഞ പൊ​ലീ​സു​കാ​ര​ന്‌ സ​സ്‌​പെ​ൻ​ഷ​ൻ
cancel

കോ​ഴി​ക്കോ​ട്‌: ന​ഗ​ര​ത്തി​ൽ ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ മ​ഹാ​റാ​ലി​ക്കി​ടെ അ​നൗ​ൺ​സ്‌​മ​െൻറ്​ വാ​ഹ​ന ​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രോ​ട്‌ അ​സ​ഭ്യം പ​റ​യു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​ യി​ൽ പൊ​ലീ​സു​കാ​ര​ന്‌ സ​സ്‌​പെ​ൻ​ഷ​ൻ.

എ​ല​ത്തൂ​ർ സ്‌​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ്‌ ഓ​ഫി​സ​ർ ശ്രീ​ജി​ത്ത്‌ കു​മാ​റി​നെ​യാ​ണ്‌ സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി എ.​വി. ജോ​ർ​ജ്‌ ചൊ​വ്വാ​ഴ്‌​ച സ​സ്‌​പെ​ൻ​ഡ്‌ ചെ​യ്‌​ത​ത്‌. ഞാ​യ​റാ​ഴ്‌​ച​യാ​യി​രു​ന്നു സം​ഭ​വ​ത്തി​​െൻറ തു​ട​ക്കം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി കോ​ഴി​ക്കോ​ട്ട്‌ ന​ട​ത്തി​യ മ​ഹാ​റാ​ലി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്​ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത​ത്‌. ഇ​തി​​െൻറ പ്ര​ചാ​ര​ണാ​ർ​ഥം എ​ല​ത്തൂ​ർ പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​നു​മു​ന്നി​ൽ അ​നൗ​ൺ​സ്‌​മ​െൻറ്​ വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ എ​സ്‌.​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ഹ​നം ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, അ​നൗ​ൺ​സ്‌​മ​െൻറ്​ ന​ട​ത്താ​ൻ മൈ​ക്ക്​ സെ​റ്റി​ന്​ അ​നു​മ​തി​യു​ണ്ടെ​ന്ന്‌ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ വാ​ഹ​നം വി​ട്ട​യ​ച്ചു. ഇ​തി​നി​ടെ​യാ​ണ്‌ ശ്രീ​ജി​ത്ത്‌ കു​മാ​ർ വാ​ഹ​ന​ത്തി​ലു​ള്ള​വ​രോ​ട്‌ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും അ​സ​ഭ്യം​പ​റ​യു​ക​യും ചെ​യ്‌​ത​ത് എ​ന്നാ​ണ്​ പ​രാ​തി‌. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച്‌ അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​ൻ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​നെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്ന്‌ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police suspension
News Summary - suspension to police official for bad behavior -kerala news
Next Story