You are here

ചോരക്കുഴി സെന്‍റ് സ്റ്റീഫൻസ് പള്ളിയിൽ കോടതി വിധി നടപ്പാക്കി; ഒാർത്തഡോക്സ് -യാക്കോബായ സംഘർഷം

12:07 PM
15/02/2020
orthodox-jacobite-issues

എറണാകുളം: ചോരക്കുഴി സെന്‍റ് സ്റ്റീഫൻസ് യാക്കോബാ‍യ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. ഒാർത്തഡോക്സ് വിഭാഗം പുരോഹിതരും വിശ്വാസികളും പള്ളിയിൽ പ്രവേശിക്കാൻ എത്തിയത് പ്രദേശത്ത് സംഘർഷത്തിന് വഴിവെച്ചു. ഒാർത്തഡോക്സ് വിഭാഗത്തെ തടയാൻ ശ്രമിച്ച യാക്കോബായ വിഭാഗത്തെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

സുപ്രീംകോടതി വിധിയെ തുടർന്ന് മൂന്നു തവണ ഒാർത്തഡോക്സ് വിഭാഗക്കാർ പള്ളിയിൽ പ്രവേശിക്കാൻ എത്തിയിരുന്നു. എന്നാൽ, യാക്കോബായ വിഭാഗത്തിന്‍റെ കടുത്ത എതിർപ്പിനെ തുടർന്ന് മടങ്ങിപോകേണ്ടി വന്നു. തുടർന്ന് കോടതി വിധി നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഒാർത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Loading...
COMMENTS