നഷ്ടത്തിലോടാനില്ല: 85 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ലേലം ചെയ്യുന്നു
text_fieldsകോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ലേലംചെയ്ത് ഒഴിവാക്കുന്നു. സംസ്ഥാനത്തെ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകളില്‍ 85 എണ്ണമാണ് ലേലം ചെയ്യുന്നത്. ഇതില്‍ മിക്കവയും നിര്‍ജീവമാണ്. ഇതുകൂടാതെ എട്ട് ഗുഡ്സ് വാഹനങ്ങളും അഞ്ച് ഒൗദ്യോഗികവാഹനങ്ങളും ലേലം ചെയ്യും.
വാഹനങ്ങളുടെ ആദ്യ ലേലം വ്യാഴാഴ്ച കണ്ണൂരില്‍ നടക്കും. 11 ത്രിവേണി സ്റ്റോറുകളും മറ്റൊരു വാഹനവുമാണ് കണ്ണൂരില്‍ ലേലം ചെയ്യുന്നത്. കോഴിക്കോട്ടെ 10 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെയും ഗുഡ്സ് ഓട്ടോറിക്ഷയുടെയും ലേലം ശനിയാഴ്ച നടക്കും. തിരുവനന്തപുരം-മൂന്ന്, കൊല്ലം-ഒന്ന്, ആലപ്പുഴ-അഞ്ച്, പത്തനംതിട്ട-രണ്ട്, കോട്ടയം-അഞ്ച്, ഇടുക്കി-ഒന്ന്, എറണാകുളം-13, തൃശൂര്‍-ഒമ്പത്, പാലക്കാട്-ഏഴ്, മലപ്പുറം-14, വയനാട്-ഒന്ന്, കാസര്‍കോട്-മൂന്ന് എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും ലേലം ചെയ്യുന്ന സ്റ്റോറുകളുടെ എണ്ണം. ഇതുകൂടാതെ, തിരുവനന്തപുരത്ത് മൂന്നും കൊല്ലത്ത് രണ്ടും ആലപ്പുഴയില്‍ ഒന്നും ഗുഡ്സ് വാഹനങ്ങള്‍ ലേലത്തിനുണ്ട്. ഡിസംബര്‍ 31നകം എല്ലാ വാഹനങ്ങളും ലേലംചെയ്ത് ഒഴിവാക്കാനാണ് ഫെഡറേഷന്‍െറ തീരുമാനം. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.
ഒരു നിയോജകമണ്ഡലത്തിന് ഒന്നെന്ന കണക്കിലാണ് സംസ്ഥാനത്ത് 140 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയത്. ഒരുകാലത്ത് വളരെ ജനകീയമായ പദ്ധതിയായിരുന്നു വീട്ടുമുറ്റത്ത് പലചരക്കു സാധനങ്ങളത്തെിക്കുന്ന ത്രിവേണി വാഹനങ്ങള്‍. പിന്നീട് കണ്‍സ്യൂമര്‍ഫെഡിലെ അനാസ്ഥ മൊബൈല്‍ ത്രിവേണി പദ്ധതിയെയും ബാധിക്കുകയായിരുന്നു. കാലാവധി പുതുക്കാത്തതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുംമൂലം ഏറെ വണ്ടികളും നിരത്തിലിറങ്ങാതെയായി. ഓരോ വാഹനങ്ങളിലും ഒരു ഡ്രൈവര്‍, ഒരു സഹായി എന്ന നിലക്കാണ് ജീവനക്കാരെ നിയോഗിച്ചിരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം കണ്‍സ്യൂമര്‍ഫെഡിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
വന്‍തുക ചെലവഴിച്ച് ഓരോ വാഹനവും പ്രാദേശികമായി വില്‍പനക്കിറങ്ങുന്നത് ലാഭകരമല്ലാത്തതിനാലാണ് പദ്ധതി നിര്‍ത്താന്‍ കാരണമായത്. കൂടാതെ, വാഹനത്തിന്‍െറ അറ്റകുറ്റപ്പണിക്കായും വന്‍തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഇതൊന്നും തിരിച്ചുപിടിക്കാന്‍ കഴിയാത്തതാണ് വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ കാരണം. എന്നാല്‍, തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലും ആദിവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ലാഭത്തിലോടുന്നുണ്ടെന്നും ഇത്തരത്തിലുള്ള 56 ഇടങ്ങളില്‍ സേവനം തുടരുമെന്നും കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
