Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേനൽച്ചൂട്: ട്രാഫിക്...

വേനൽച്ചൂട്: ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക്  കുടിവെള്ളം നൽകണമെന്ന്​ ബെഹ്​റ

text_fields
bookmark_border
വേനൽച്ചൂട്: ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക്  കുടിവെള്ളം നൽകണമെന്ന്​ ബെഹ്​റ
cancel

തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് മാ​നേ​ജ്മ​​െൻറ് ഡ്യൂ​ട്ടി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന എ​ല്ലാ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​ർ​ക്കും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ള​ത്തി​ൽ ക്ര​മാ​തീ​ത​മാ​യി ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഉ​ത്സ​വ സീ​സ​ൺ ആ​യ​തി​നാ​ലും കൂ​ടു​ത​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലും മ​റ്റ് പു​റം ജോ​ലി​ക​ളി​ലു​മാ​യി​രി​ക്കും.

അ​തു​കൊ​ണ്ടു​ത​ന്നെ ചൂ​ടു  ഏ​ൽ​ക്കു​ന്ന​തി​നും നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദ​നീ​യ​മാ​യ അ​ക്കൗ​ണ്ട്  ഹെ​ഡു​ക​ളി​ൽ​നി​ന്ന്​ ല​ഭ്യ​മാ​ക്ക​ണം. 

സി​റ്റി, റൂ​റ​ൽ, അ​ർ​ബ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന എ​ല്ലാ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​ർ​ക്കും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട എ.​ആ​ർ.  ക്യാ​മ്പു​ക​ളി​ൽ നി​ന്നോ മ​റ്റ് ഉ​ചി​ത​മാ​യ സം​വി​ധാ​നം വ​ഴി​യോ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​മാ​രും ഐ.​ജി​മാ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി നി​ർ​ദേ​ശി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshotmalayalam newssunny day
News Summary - Sunny: should given Water-kerala News
Next Story