Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെബ്രയിലി ലിപിയിൽ...

െബ്രയിലി ലിപിയിൽ നിവേദനം നൽകി വിദ്യാർഥിനി

text_fields
bookmark_border
ayisha sanha reading her petition prepared in braille script
cancel
camera_alt

പുല്ലുംകുന്ന് റെസിഡൻറ്​സ് അസോസിയേഷൻ ഫാമിലി മീറ്റും കൗൺസിലർമാർക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യാനെത്തിയ നഗരസഭ അധ്യക്ഷക്ക് െബ്രയിലി ലിപിയിൽ എഴുതിയ നിവേദനം വായിച്ചുകേൾപ്പിക്കുന്ന ഭിന്നശേഷിക്കാരിയായ ആയിഷ സമീഹ

രാ​മ​നാ​ട്ടു​ക​ര: െബ്ര​യി​ലി ലി​പി​യി​ലെ​ഴു​തി​യ നി​വേ​ദ​നം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്ക്​ ന​ൽ​കി ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി. വി​ദ്യാ​ർ​ഥി​നി​യെ കൊ​ണ്ടു​ത​ന്നെ നി​വേ​ദ​നം വാ​യി​പ്പി​ച്ച അ​ധ്യ​ക്ഷ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി. പു​ല്ലും​കു​ന്ന് റ​സി. അ​സോ​സി​യേ​ഷ​ൻ (പു​ര) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ അ​പൂ​ർ​വ ലി​പി​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബു​ഷ​റ റ​ഫീ​ഖി​ന്​ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. ത​‍െൻറ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​മൂ​ഹ​ത്തി​‍െൻറ​യും ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ആ​യി​ഷ സ​മീ​ഹ െബ്ര​യി​ലി ലി​പി​യി​ലെ​ഴു​തി​യ നി​വേ​ദ​നം വാ​യി​ക്കാ​നാ​വാ​തെ ചെ​യ​ർ​പേ​ഴ്സ​ൻ വി​ദ്യാ​ർ​ഥി​നി​യെ കൊ​ണ്ടു​ത​ന്നെ വാ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഴ്ച പ​രി​മി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ് ത​നി​ക്കും ല​ഭ്യ​മാ​ക്കു​ക, വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് കോ​ൺ​ക്രീ​റ്റ്​ ചെ​യ്യു​ക, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​യ​ന​ശാ​ല​ക​ളി​ൽ െബ്ര​യി​ലി ലി​പി​യി​ലു​ള്ള പു​സ്ത​ക​ങ്ങ​ളും ഓ​ഡി​യോ സി​സ്​​റ്റ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക, രാ​മ​നാ​ട്ടു​ക​ര ന​ഗ​രം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ആ​യി​ഷ സ​മീ​ഹ​യു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ചി​ല​ത്. എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ച്ച് വേ​ണ്ട​തു​ചെ​യ്യാ​മെ​ന്ന് ബു​ഷ​റ റ​ഫീ​ഖ് ഉ​റ​പ്പു​ന​ൽ​കി.

ഫാ​മി​ലി മീ​റ്റും കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ. പ്ര​സി​ഡ​ൻ​റ്​ ക​ള്ളി​യ​ൻ അ​ല​വി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:braille lipipetition
News Summary - Student submits petition in braille script
Next Story