You are here

തീരദേശ മേഖലകളിൽ ശക്തമായ കാറ്റിന്​ സാധ്യതയെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

12:42 PM
12/07/2018
Heavy Wind

തിരുവനന്തപുരം: കേരളത്തി​​െൻറ തീരദേശ മേഖലകളിൽ ശക്തമായ കാറ്റിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരങ്ങളിൽ  പടിഞ്ഞാറ്  ദിശയിൽ നിന്നും മണിക്കൂറിൽ 35   മുതൽ 45  കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​.

ലക്ഷദ്വീപ് മേഖലയിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും മണിക്കൂറിൽ 40   മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റുവീശുന്നതിനാൽ ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലി​​െൻറ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്​. അതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലി​​െൻറ മധ്യ-തെക്ക്-പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നും അടുത്ത 24 മണിക്കൂറിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകുന്നു. 

COMMENTS