Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചിത്രവും പേനയും...

ചിത്രവും പേനയും വിറ്റുപോകുന്നില്ല; കോവിഡിൽ ജീവിതമാർഗമടഞ്ഞ്​ ഉമ്മുകുത്സു

text_fields
bookmark_border
ചിത്രവും പേനയും വിറ്റുപോകുന്നില്ല; കോവിഡിൽ ജീവിതമാർഗമടഞ്ഞ്​ ഉമ്മുകുത്സു
cancel

പരിമിതികളെ അതിജയിച്ച്​ മുന്നേറി ജീവിതത്തോട്​ പൊരുതിയ ഉമ്മുകുത്സു കോവിഡ്​ കാലത്തിന്​ മുന്നിൽ തളരുന്നു. ജന്മനാ ഇരുകൈയുമില്ലാത്ത ഇൗ 32കാരി കാലിൽ ബ്രഷ്​ പിടിച്ച്​ ചിത്രം വരച്ചും കടലാസ്​ പേനയുണ്ടാക്കിയുമാണ്​ പ്രയാസങ്ങളെ മറികടന്നിരുന്നത്​. വടക്കഞ്ചേരി പുതുക്കോട്​ അപ്പക്കാട്​ സ്വദേശിനിയായ ഉമ്മുകുത്സുവിന്​ ചിത്രവും പേനയും വിറ്റുകിട്ടുന്ന പണമായിരുന്നു ഏകവരുമാനം. ​എന്നാൽ, കോവിഡ്​ പ്രതിസന്ധി ഇവരുടെ ജീവിതമാർഗം അടച്ചുകളഞ്ഞു. ​പ്രായമായ ഉമ്മ ഉമൈബയും ​സഹോദരിമാരുമടങ്ങിയ കുടുംബത്തിന്​ മറ്റ്​ വരുമാനമാർഗമൊന്നുമില്ല.

കാലിൽ ബ്രഷ്​ പിടിച്ച്​ വരച്ച മനോഹര ചിത്രങ്ങളാണ്​ ഉമ്മുകുത്സുവി​െന ശ്ര​േദ്ധയയാക്കിയത്​. വലിയ കാൻവാസിൽ വരച്ച അക്രലിക് ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണമാണ്​ പ്രധാന വരുമാനം. മലപ്പുറത്തും കോഴിക്കോട്ടും ഉൾ​െപ്പടെ പ്രദർശനങ്ങൾ നടത്തുകയും നിരവധി ചിത്രങ്ങൾ വിൽക്കുകയും ചെയ്​തിരുന്നു.

ഗ്രീൻ പാലിയേറ്റിവ്​ വളൻറിയറും എൻജിനീയറിങ്​ വിദ്യാർഥിനിയുമായ സുഹ്​റയും കൂട്ടുകാരുമാണ്​ വിൽപനക്ക്​ സഹായിച്ചിരുന്നത്​. കാലുകൾകൊണ്ട്​ കടലാസിൽ മെനഞ്ഞെടുത്ത, വിത്തുനിറച്ച പേനകളാണ്​ മറ്റൊരു വരുമാനമാർഗം. പേന നിർമാണം പഠിപ്പിച്ച്​, ആവശ്യമായ സാമഗ്രികൾ എത്തിച്ചുനൽകിയത്​ ഒറ്റപ്പാലത്തെ ശിവമണി സാറാണ്. പാലക്കാട്​, കോഴിക്കോട്​, മലപ്പുറം, തൃശൂർ, കണ്ണൂർ ജില്ലകളിൽ കോളജുകളിലും സ്​കൂളുകളിലുമായിരുന്നു വിൽപന. ​ഫോൺ വഴിയും നിരവധി ഒാർഡറുകൾ ലഭിച്ചിരുന്നു. കൊറിയർ വഴി അയക്കുന്നതെല്ലാം ലോക്​ഡൗണിന്​ ശേഷം നിലച്ചു. കോളജുകൾ തുറക്കാത്തതിനാൽ ആ വിൽപനയും മങ്ങി.

കാലുകൊണ്ട്​ കരകൗശല വസ്​തുക്കൾ ഉണ്ടാക്കുന്ന ഉമ്മുകുത്സു, പഴയ സാരിയുപയോഗിച്ച്​ ചവിട്ടിയുമുണ്ടാക്കിയിരുന്നു. അതി​െൻറ ചിത്രം വാട്​സ്​ആപ്പിൽ ഷെയർ ചെയ്​തപ്പോൾ വലിയ പ്രശംസയാണ്​ കിട്ടിയതെന്ന്​ ഉമ്മുകുത്സു പറയുന്നു. കൂടുതലുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാമഗ്രികൾ കിട്ടാനുള്ള ബുദ്ധിമുട്ടിനാൽ നിലച്ചു. ഒാർഡറുകൾ കിട്ടാത്തതിനാൽ ഇപ്പോൾ പേനയും ഉണ്ടാക്കുന്നില്ല. ചോദ്യചിഹ്നമായി മാറിയ ഇൗ കാലത്തെ എങ്ങനെ അതിജീവിക്കും എന്ന ആധിയിലാണ്​ ഉമ്മു കുത്സു ഇപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
Next Story