Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എൽ.സി, ഹയർ...

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി  പരീക്ഷ തീയതിയിൽ മാറ്റത്തിന്​ സാധ്യത

text_fields
bookmark_border
sslc
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26ന് ​തു​ട​ങ്ങു​ന്ന​തി​ൽ സ​ർ​ക്കാ​ർ പു​ന​രാ​ലോ​ച​ന ന​ട​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ, ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു തു​ട​ങ്ങി​യ​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.  
ലോ​ക്​​ഡൗ​ൺ നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്ക്​ നീ​ട്ടു​ക​യും, പ​രീ​ക്ഷ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്ന് സ്​​ഥി​തി​ഗ​തി​ക​ൾ മാ​റു​ക​യും ചെ​യ്​​ത​തി​നെ​തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കാ​ർ പു​ന​രാ​ലോ​ച​ന​ക്ക് ഒ​രു​ങ്ങു​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ഡൗ​ൺ നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ധൃ​തി​പി​ടി​ച്ച് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. 

നാ​ലാം​ഘ​ട്ട​ത്തി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല. എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ​ക്കാ​യി രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​യി 13.5 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങേ​ണ്ടി​വ​രും. പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​വ​രെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്.

എ​ന്നാ​ൽ, സാ​ഹ​ച​ര്യം കൂ​ടു​ത​ൽ മോ​ശ​മാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ പ​രീ​ക്ഷ ന​ട​ത്തി​യെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ്ര​വാ​സി​ക​ൾ മ​ട​ങ്ങി​വ​രി​ക​യും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന് പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്. ഗ​ൾ​ഫി​ലും ല​ക്ഷ​ദ്വീ​പി​ലും ഒ​മ്പ​ത് വീ​തം കേ​ന്ദ്ര​ങ്ങ​ളി​ൽ 597ഉം 592​ഉം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​താ​നു​ണ്ട്. രോ​ഗ​ഭീ​തി​യി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​വ​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ലും ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്. ഇ​തെ​ല്ലാം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshigher secondarySSLCexam date
News Summary - SSLC Higher secondary exam date-Kerala news
Next Story