You are here

എസ്​.എസ്​.എൽ.സി: ഇംഗ്ലീഷ്​ മീഡിയത്തിന്​ പ്രിയമേറുന്നു

  • 47.65 ശതമാനം പേരും പരീക്ഷയെഴുതുന്നത്​ ഇംഗ്ലീഷിൽ • ത​മി​ഴിൽ എഴുതുന്നത്​ 2377 പേർ

കെ. ​നൗ​ഫ​ൽ
09:06 AM
15/02/2020
school

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇം​ഗ്ലീ​ഷ് മീ​ഡി​യം​ പ്രി​യം വ​ർ​ധി​ക്കു​ന്നു. ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഇം​ഗ്ലീ​ഷ്​ മാ​ധ്യ​മ​മാ​യി എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​ന്ന​വ​രും ഏ​റെ​ക്കു​റെ തു​ല്യം. ഇ​താ​ദ്യ​മാ​യി എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ര​ണ്ട്​ ല​ക്ഷം ക​വി​യു​ക​യും ചെ​യ്​​തു. സ്​​കൂ​ളു​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ഭ​ര​ണ​ഭാ​ഷ ത​ന്നെ മ​ല​യാ​ള​മാ​ക്കി​യി​ട്ടും ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ഷം​തോ​റും കൂ​ടി വ​രു​ന്ന​താ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ക്കൊ​ല്ലം എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന 4,22,347 പേ​രി​ൽ 2,01,259 പേ​ർ​ (47.65 ശ​ത​മാ​നം) ഇം​​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത. 2,17,184 പേ​രാ​ണ് (51.42)​ മ​ല​യാ​ളം മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ൾ. മ​ല​യാ​ളം മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള എ​ണ്ണ​ത്തി​ലു​ള്ള അ​ന്ത​രം 15,925 മാ​ത്രം. ത​മി​ഴ്​ മീ​ഡി​യം 2377 വി​ദ്യാ​ർ​ഥി​ക​ളും ക​ന്ന​ട മീ​ഡി​യം 1527 പേ​രു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ന്ത​രം 55,501 ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്​ 2,43,093 പേ​രും ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ൽ 1,87,592 പേ​രു​മാ​യി​രു​ന്നു. 2018ൽ 2,61,670 ​പേ​ർ മ​ല​യാ​ള​ത്തി​ലും 1,74,561 പേ​ർ ഇം​ഗ്ലീ​ഷി​ലും (അ​ന്ത​രം 87,109) പ​രീ​ക്ഷ​യെ​ഴു​തി. 2017ൽ ​ഇ​ത്​ യ​ഥാ​ക്ര​മം 2,88,564ഉം 1,62,103​ഉം (അ​ന്ത​രം 1,26,461) ആ​യി​രു​ന്നു. 2016ൽ ​ഇ​ത്​ 3,20,897ഉം 1,48,093​ഉം (അ​ന്ത​രം 1,72,804) 2015ൽ ​ഇ​ത്​ 3,32,693ഉം 1,30,093​ഉം (അ​ന്ത​രം 2,02,600) ആ​യി​രു​ന്നു. ആ​റ്​ വ​ർ​ഷ​ത്തി​നി​ടെ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന 71,166 ആ​ണ്. 

അ​തേ​സ​മ​യം, ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 4,34,729​ പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 4,22,347 (12,382 പേ​ർ കു​റ​വ്) കു​ട്ടി​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. പ്രൈ​വ​റ്റാ​യി 1749 പേ​രും പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്. 

എയ്​ഡഡിലും പ്രിയം ഇംഗ്ലിഷ്​ മീഡിയം
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ളു​ക​ളി​േ​ല​ക്ക്​ ചേ​ക്കേ​റു​ന്ന​ത്​ ത​ട​യാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലും ഇം​ഗ്ലീ​ഷ്​ മീ​ഡി​യം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്​ സ്വീ​കാ​ര്യ​ത വ​ർ​ധി​ച്ച​തോ​ടെ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം ഡി​വി​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​താ​ണ്​ ​ക്ര​മേ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ പ​കു​തി​യോ​ളം പേ​രും ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ക്കി മാ​റ്റി​യ​ത്.

Loading...
COMMENTS