തിരുവനന്തപുരം: ചില ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന പ്രചാരണത്തിൽ വകുപ്പുതല അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്. ഈ ആരോപണം മുതിർന്ന ഉദ്യോഗസ്ഥരെ ഇരുട്ടിൽ നിർത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കു കത്തുനൽകിയത്.
ശ്രീജിത്തിെൻറ ആവശ്യം ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്നു ഡി.ജി.പി അറിയിച്ചു.
സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന ഉൾപ്പെട്ട മറ്റൊരു കേസ് അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്. ക്രൈം ബ്രാഞ്ച് ഐ.ജി എന്ന നിലയിൽ ശ്രീജിത്തിനാണ് കേസിെൻറ ചുമതല.
Latest Video: