Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സുവർണാവസരം;...

ശബരിമല സുവർണാവസരം; ശ്രീധരൻ പിള്ളയുടെ ശബ്​ദരേഖ പുറത്ത്​

text_fields
bookmark_border
ശബരിമല സുവർണാവസരം; ശ്രീധരൻ പിള്ളയുടെ ശബ്​ദരേഖ പുറത്ത്​
cancel

കോ​ഴി​ക്കോ​ട്​: യു​വ​തീ​പ്ര​വേ​ശ​ന​മു​ണ്ടാ​യാ​ൽ ശ​ബ​രി​മ​ല ന​ട അ​ട​ച്ചി​ടു​മെ​ന്ന്​ ത​​ന്ത്രി പ്ര​ഖ്യ ാ​പി​ച്ച​​ത്​ ത​ന്നോ​ട്​ ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണെ​ന്ന ​തു​റ​ന്നു​പ​റ​ച്ചി​ലി​ന്​ പി​ന്നാ​ലെ ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ കൂ​ടു​ത​ൽ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ പു​റ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ട്​ ന​ട​ന്ന യു​വ​മോ​ർ​ച്ച സം​സ്​​ഥാ​ന നേ​തൃ​യോ​ഗ പ്ര​സം​ഗ​ത്തി​​ലെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്​ ച​ർ​ച്ച​യാ​യ​ത്​​.

ത​ന്ത്രി ത​ന്നെ വി​ളി​ച്ചെ​ന്ന ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പ്ര​സം​ഗം തി​ങ്ക​ളാ​ഴ്​​ച ‘മാ​ധ്യ​മം’ റ​ി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​ര​മാ​ണ്​ ശ​ബ​രി​മ​ല. ഇ​തു​പോ​ലു​ള്ള അ​വ​സ​ര​ങ്ങ​ൾ എ​പ്പോ​ഴും കി​ട്ട​ണ​മെ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു. സ​മ​രം പാ​ർ​ട്ടി അ​ജ​ണ്ട​യാ​ണ്. മ​റ്റു​ള്ള​വ​രു​ടെ അ​ജ​ണ്ട​ക്ക്​ മ​റു​പ​ടി പ​റ​യു​ന്ന​തി​നു​ പ​ക​രം ബി.​ജെ.​പി അ​ജ​ണ്ട​യു​ണ്ടാ​ക്കി ​അ​തി​ന്​ മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട്​ മ​റു​പ​ടി പ​റ​യി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്.

1968, ’69 കാ​ല​ത്ത്​ ജ​ന​സം​ഘം അ​ജ​ണ്ട​യു​ണ്ടാ​ക്കി കേ​ള​പ്പ​ജി​യെ അ​ട​ക്കം മു​ൻ​നി​ർ​ത്തി സ​മ​രം ന​യി​ച്ച​പ്പോ​ൾ ഇ.​എം.​എ​സി​നും എ.​െ​ക.​ജി​ക്കു​മെ​ല്ലാം ന​മ്മു​ടെ അ​ടു​ത്തേ​ക്ക്​ വ​രേ​ണ്ടി​വ​ന്നു. ന​മ്മു​ടെ ശ​ബ​രി​മ​ല അ​ജ​ണ്ട​യി​ൽ എ​തി​രാ​ളി​ക​ൾ ഒാ​രോ​ന്നാ​യി വീ​ണു. ബി.​ജെ.​പി​യും എ​തി​രാ​ളി​ക​ളാ​യ ഭ​ര​ണ​കൂ​ട​വും മാ​ത്ര​മാ​വും അ​വ​സാ​ന സ​മ​യ​ത്ത്. ക​ഴി​ഞ്ഞ​മാ​സം 17 മു​ത​ൽ 22 വ​രെ ന​ട​ന്ന സ​മ​രം ബി.​ജെ.​പി ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്കി​യ​താ​ണ്. പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ച​പ്ര​കാ​രം സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ക്യാ​മ്പ്​ ചെ​യ്​​ത്​ പ്ര​വ​ർ​ത്തി​ച്ച​താ​ണ്​ നേ​ട്ട​മാ​യ​ത്. 19ന്​ ​സ​ത്രീ​ക​ളെ ത​ട​ഞ്ഞ​ത്​ യു​വ​മോ​ർ​ച്ച ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്​ നി​ല​ക്ക​ലി​ൽ എ​ത്താ​ൻ യു​വ​മോ​ർ​ച്ച സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചും പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.

പ​ത്താം തീ​യ​തി​ത​ന്നെ ബി.​ജെ.​പി ശ​ബ​രി​മ​ല സം​ര​ക്ഷ​ണ യാ​ത്ര തു​ട​ങ്ങി​യ​ത്​ 11ന്​ ​ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ഹി​ന്ദു​വി​രു​ദ്ധ​ൻ വ​ന്ന്​ യാ​ത്ര ന​ട​ത്തു​ക​യും ന​മ്മു​​ടെ കു​റേ ആ​ളു​ക​ൾ അ​തി​നു​പി​ന്നാ​ലെ പോ​വു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ലാ​െ​ണ​ന്നും പ്ര​വീ​ൺ തൊ​ഗാ​ഡി​യ​യു​ടെ പേ​രു​പ​റ​യാ​തെ പി​ള്ള പ​റ​യു​ന്നു.

ശ്രീധരൻ പിള്ളയുടെ പ്രസംഗത്തി​ലെ പ്രസക്​ത ഭാഗങ്ങൾ........

അജണ്ട സെറ്റ്​ ചെയ്യുന്നവരാണ്​ രാജ്യനൈതിക രംഗത്ത്​ ദൂരക്കാഴ്​ചയോടെ നോക്കു​േമ്പാൾ വിജയിക്കുന്നത്​. ഇപ്പോൾ നമ്മെ സംബന്ധിച്ച്​ സുവർണാവസരമാണ്​. ശബരിമല ഒരു സമസ്യയാണ്​. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ച്​, നമ്മൾ ഒരു വരവരച്ചാൽ വരയിലൂടെ അത്​ കൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കൈയിലല്ല കാര്യങ്ങളുള്ളത്​. നമ്മൾ ഒരു അജണ്ട മുന്നോട്ടു​വെച്ചു. ആ അജണ്ടക്കു​ പിന്നിൽ ഒാരോരുത്തരായി അടിയറവ്​ പറഞ്ഞ്​ രംഗം കാലിയാക്കു​േമ്പാൾ അവസാനം അവശേഷിക്കുന്നത്​ നമ്മളും എതിരാളികളായ ഭരണകൂടവും അവരുടെ പാർട്ടിയുമാണ്​. ഇപ്പോഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ മലയാള മാസം ഒന്നുമുതൽ അഞ്ചുവരെയുള്ള സമരം ഏതാണ്ട്​ ബി.ജെ.പിയാണ്​ പ്ലാൻ ചെയ്​ത്​ നടപ്പാക്കിയത്​. നമ്മുടെ സംസ്​ഥാന സെക്രട്ടറിമാർ നിർദേശിച്ച സ്​ഥലത്ത്​ പോയിനിന്നു. അവർക്ക്​ വിജയകരമായി അക്കാര്യങ്ങൾ നടപ്പാക്കാൻ സാധിച്ചു. അതുപോലെ രണ്ട്​ സ്​ത്രീകളെ കൊണ്ടുപോകുന്ന സമയത്ത്​, യുവമോർച്ചയുടെ ഒരു ജില്ല ജന. സെക്രട്ടറിയുടെ നേതൃത്വത്തിലാണ്​ ഭക്​തജനങ്ങളെ സംഘടിപ്പിച്ച്​ തടയിടാൻ സാധിച്ചത്​.

10 മുതൽ 50 വരെ വയസ്സുള്ള സ്​ത്രീകളെ കൊണ്ടുപോകാതിരിക്കാൻ പരമാവധി പോരാട്ടം നടത്തണം. പക്ഷേ, ആ പോരാട്ടം നമ്മെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധമല്ല. യുദ്ധത്തിൽ അന്യോന്യം വെട്ടിവീഴ്​ത്തുകയും മരിച്ചുവീഴുകയും ചെയ്യും. അതൊരു നോൺസ്​റ്റോപ്പ്​ ഫൈറ്റാണ്​​. ആ ഫൈറ്റിന്​​ പല തട്ടുകളുണ്ട്​. അവർ കൊണ്ടുപോയാൽ എന്തുചെയ്യണമെന്ന്​ ചിന്തിക്കാൻ കഴിവുള്ള,​ സജ്ജമാക്കപ്പെട്ട തന്ത്രി സമൂഹമുണ്ട്​. ആ തന്ത്രിസമൂഹത്തിന്​ കൂടുതൽ വിശ്വാസം ഇന്ന്​ ബി.ജെ.പിയിലുണ്ട്​. സംസ്​ഥാന പ്രസിഡൻറിലുണ്ട്​. അന്ന്​ സ്​ത്രീകളെയുംകൊണ്ട്​ അവിടെ അടുത്തെത്തിയ സമയത്ത്​ ആ തന്ത്രി മറ്റൊരു ഫോണിൽ എന്നെ വിളിച്ച്​ സംസാരിച്ചപ്പോൾ എന്തോ അറംപറ്റിയ പോലെ ആ വാക്ക്​ ശരിയാവുകയും ചെയ്​തു.​ പൂട്ടിയിട്ടാൽ കോടതി വിധി ലംഘിച്ചെന്നുവരില്ലേ, കോടതി അലക്ഷ്യമാകില്ലേ എന്നൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്​.

പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. ഞാൻ പറഞ്ഞു, തിരുമേനി ഒറ്റക്കല്ല. കോടതി അലക്ഷ്യത്തിന്​ കേസെടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന്​ ആളുണ്ടാകും കൂട്ടത്തിൽ. രജീവര്​, എനിക്ക്​ സാർ പറഞ്ഞ ആ ഒരൊറ്റ വാക്ക്​ മതി എന്നുപറഞ്ഞ്​ ദൃഢമായ തീരുമാനമെടുക്കുകയായിരുന്നു. ആ തീരുമാനമാണ്​ യഥാർഥത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്​. ഇന്ന്​ അദ്ദേഹം വീണ്ടും അതുപോലെ തന്നെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഞാനും അദ്ദേഹവും ഒരുപോലെ കോടതി അലക്ഷ്യത്തിന്​ പ്രതികളായതുകൊണ്ട്​ അദ്ദേഹത്തിന്​ ആത്മവിശ്വാസം ഒന്നുകൂടി വർധിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSreedharan PillaiThanthri
News Summary - Sreedharan Pillai On Sabarimala Issue - Kerala News
Next Story