സ്മാർട്ട് സിറ്റിയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം
text_fieldsകാക്കനാട്: സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ലുലുവിന് വേണ്ടി സാൻഡ്സ് ഇൻഫ്ര നിർമിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിെൻറ 27ാം നിലയിലാണ് തീപിടിച്ചത്.
ചൊവ്വാഴ്ച രാത്രി വൈകിയും മുകളിലെ നിലയിൽ നിന്ന് താഴേക്ക് അതിവേഗം തീപടരുകയാണെന്ന് സമീപവാസിയും ഇൻഫോപാർക്കിലെ ജീവനക്കാരനുമായ അനീഷ് പന്തലാനി പറഞ്ഞു. വിവിധ ഫയർസ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാ സേന യൂനിറ്റുകൾ രാത്രി വൈകിയും തീയണക്കാനുള്ള ശ്രമത്തിലാണ്. ലോക് ഡൗണിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിയതിനാൽ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്മാർട്ട്സിറ്റിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.