You are here

ശുഹൈബ്​ വധകേസിലെ സാക്ഷികൾക്ക്​ പ്രതികളുടെ ഭീഷണി

21:43 PM
14/03/2018
shuhaib

കൊച്ചി: ശുഹൈബ് വധ കേസിലെ സാക്ഷികൾക്ക് തിരിച്ചറിയൽ പരേഡിനിടെ പ്രതികളുടെ ഭീഷണി.  സാക്ഷികളായ നൗഷാദ്, മൊയി നുദ്ദീൻ, റിയാസ് എന്നിവർക്ക് നേരെ സ്പെഷൽ സബ് ജയിലിൽ വെച്ച് നടന്ന തിരിച്ചറിയൽ പരേഡിനിടെയാണ് പ്രതിയായ ദീപ് ചന്ദ് ഭീഷണി മുഴക്കിയത്. നിങ്ങളെ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണി.

സംഭവം അപ്പോൾ തന്നെ ജയിലിൽ തിരിച്ചറിയൽ പരേഡിന് എത്തിയ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. മജിസ്ട്രേറ്റി​​​​െൻറ നിർദേശപ്രകാരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇവരുടെ പരാതി ജില്ലാ പൊലീസ് മേധാവി ടൗൺ പൊലീസിന് കൈമാറി.

COMMENTS