Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോയിന്റ് സെക്രട്ടറിയെ സെക്രട്ടറിയും സംഘവും മർദ്ദിച്ചെന്ന്; എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ അടിയോടടി

text_fields
bookmark_border
ജോയിന്റ് സെക്രട്ടറിയെ സെക്രട്ടറിയും സംഘവും മർദ്ദിച്ചെന്ന്; എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ അടിയോടടി
cancel

കൽപറ്റ: എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ കൂട്ടയടി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെയും കേന്ദ്ര കമ്മിറ്റി അംഗമായ സാന്ദ്രയുടെയും നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പരാതി. ജില്ലയിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.

പുൽപ്പള്ളി പാർട്ടി ഓഫീസിൽവെച്ച് മൈക്ക് സ്റ്റാന്റും സ്റ്റീൽ റോഡും ഉപയോഗിച്ച് സായന്തിനെ മർദിച്ചുവെന്ന് മുൻ ഭാരവാഹി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. കൂടെ പ്രവർത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകൾ പ്രവർത്തിക്കുന്ന നേതൃത്വമാണോ എസ്.എഫ്.ഐക്കുള്ളതെന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സായന്തിന്റെ ഭാഗത്തുനിന്ന് തെറ്റായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നേതൃത്വം ചർച്ച ചെയ്ത് പരിശോധിച്ച് നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒരാളെ സംഘം ചേർന്ന് ആക്രമിക്കുകയല്ല ചെയ്യേണ്ടതെന്നും പോസ്റ്റിൽ പറയുന്നു.

ഇത്തരത്തിൽ തെമ്മാടിത്തരം കാണിക്കുന്ന വ്യക്തികളെ ഒറ്റപ്പെടുത്തണം. അപാരമായ ധൈര്യമാണോ അതോ ദാർഷ്ട്യമാണോ ഇത്തരം പ്രവണതകൾ എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിന്റെ പിൻബലം എന്നുള്ളതാണ് പരിശോധിക്കേണ്ടത്. വിഷയത്തിൽ നടപടി ഉണ്ടാകണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SFI Wayanad district committee gets into a fight
Next Story