You are here

കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി യുവാവ് പിടിയില്‍

12:00 PM
25/07/2020
rahul-abuse-case
രാഹുല്‍

പത്തനംതിട്ട: അനധികൃത ലഹരി ഉൽപന്നങ്ങള്‍ കടത്തുന്നെന്ന രഹസ്യവിവരത്തി​​െൻറ അടിസ്ഥാനത്തില്‍ ജില്ല ​പൊലീസ് ഡാന്‍സാഫ് ടീം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെട്ട ഫോണും ഹാര്‍ഡ് ഡിസ്‌കുമായി യുവാവ് പിടിയില്‍. പന്തളം കുരമ്പാല സ്വദേശി രാഹുലാണ് അറസ്​റ്റിലായത്. ഇയാള്‍ സ്ഥിരമായി ലഹരി ഉൽപന്നങ്ങള്‍ കടത്തുന്ന കാര്‍ പരിശോധന നടത്തിയപ്പോള്‍ സംശയം തോന്നിയ ​പൊലീസ് കൂടുതല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. 

തുടന്ന് മൊബൈല്‍ ഫോണ്‍ ​പരിശോധിക്കുകയും കുട്ടികളുടെ അശ്ലീല ഫോട്ടോകളും വിഡിയോകളും കണ്ടെത്തുകയുമായിരുന്നു. സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണും ഹാര്‍ഡ് ഡിസ്‌ക്കും പരിശോധന നടത്തി വ്യക്തത വരുത്തിയശേഷം പ്രതിയെയും തൊണ്ടിമുതലുകളും തിരുവല്ല പൊലീസിനെ ഏല്‍പിച്ചു. 

കാറില്‍ അനധികൃത ലഹരി വസ്തുക്കള്‍ കടത്തുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് ​പൊലീസ് നിരീക്ഷണത്തിലായിരുന്നു. ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്​.പി ആര്‍. ജോസി​​െൻറ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് ഇയാള്‍ കുടുങ്ങിയത്.

Loading...
COMMENTS