You are here

അഭിമന്യു വധം: സി.പി.എം കേന്ദ്രങ്ങൾ കാടടച്ച കുപ്രചരണം നടത്തുന്നു -എസ്​.ഡി.​പി​.​െഎ

19:18 PM
12/07/2018
abdul-majeed-faizi

കോഴിക്കോട്​: മഹാരാജാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട്​ സി.പി.എം കാടടച്ച കുപ്രചരണം നടത്തുകയാണെന്ന്​ എസ്​.ഡി.പി.​െഎ സംസ്ഥാന പ്രസിഡൻറ്​ അബ്ദുൽ മജീദ്​ ഫൈസി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിന്​ പകരം സി.പി.എമ്മി​​​െൻറ രാഷ്ട്രീയ താൽപര്യം നടക്കുന്നതായി മജീദ്​ ഫൈസി ആരോപിച്ചു. കുപ്രചരണങ്ങൾക്കെതിരെ ജൂലൈ 20 മുതൽ ആഗസ്ത് 20 വരെ ‘ബഹുജൻ രാഷ്ട്രീയത്തെ തകർക്കാനാവില്ല’ എന്ന തലക്കെട്ടിൽ പ്രചരണം മജീദ്​ ഫൈസി പറഞ്ഞു.

അതേസമയം അഭിമന്യൂ വധവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേർകൂടി ഇന്ന്​ പിടിയിലായി. നിസാർ, അനൂപ്​ സഹദ്​ എന്നിവരാണ്​ പിടിയിലായത്​. പ്രതികൾ ഉപയോഗിച്ചതെന്ന്​ കരുതുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. വടുതല സ്വദേശികളായ രണ്ട്​ പോപുലർ​ ഫ്രണ്ട്​ പ്രവർത്തകർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്​. ഷിറാസ്​, ഷാജഹാൻ എന്നിവരാണ്​ പിടിയിലായത്​. 

അഭിമന്യുവധം: രണ്ടുപേർകൂടി അറസ്​റ്റിൽ
ആലപ്പുഴയിൽ രണ്ടുപേർ കസ്​റ്റഡിയിൽ 

കൊ​ച്ചി/​ആ​ല​പ്പു​ഴ: മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്.​െ​എ നേ​താ​വു​മാ​യ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട്​​ പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി കൊ​ച്ചി​യി​ൽ അ​റ​സ്​​റ്റി​ൽ. ഇ​തോ​ടെ മൊ​ത്തം അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. ര​ണ്ടു​പേ​രെ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​െ​ങ്ക​ടു​ത്ത വെ​ണ്ണ​ല സ്വ​ദേ​ശി അ​നൂ​പ്, പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട കാ​റി​​െൻറ ഉ​ട​മ നി​സാ​ർ ക​രു​വേ​ലി​പ്പ​ടി എ​ന്നി​വ​രാ​ണ്​ വ്യാ​ഴാ​ഴ്​​ച കൊ​ച്ചി​യി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്. ആ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ പോ​പു​ല​ർ ഫ്ര​ണ്ട് ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി ഷി​റാ​സ് സ​ലീം, അ​രൂ​ക്കു​റ്റി വ​ടു​ത​ല സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ​യാ​ണ്​ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്​​തു​വ​രു​ക​യാ​ണ്. 

ഷി​റാ​സി​​െൻറ​യും ഷാ​ജ​ഹാ​​െൻറ​യും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സീ​ഡി​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, ല​ഘു​ലേ​ഖ എ​ന്നി​വ ക​ണ്ടെ​ടു​ത്ത​താ​യും ​െപാ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഷി​റാ​സ് സ​ലീ​മി​​െൻറ വ​ടു​ത​ല ജ​ങ്ഷ​നി​ലെ മെ​ഡി​ക്ക​ൽ ലാ​ബി​ൽ പൊ​ലീ​സ് റെ​യ്​​ഡ് ന​ട​ത്തി. രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഉ​ച്ച​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച്​ ഒാ​ഫി​സി​ലെ​ത്തി​ച്ച്​ രാ​വി​ലെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്​​തി​രു​ന്നു. അ​ഭി​മ​ന്യു​വി​​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നേ​ര​േ​ത്ത ഏ​ഴു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വ​വു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. 

നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്​​തു. ​ക​സ്​​റ്റ​ഡി​യി​ലെ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം വ്യാ​ഴാ​ഴ്​​ച ഹാ​ജ​രാ​ക്കി​യ കോ​ട്ട​യം ക​ങ്ങ​ഴ പ​ത്ത​നാ​ട്​ ചി​റ​ക്ക​ൽ വീ​ട്ടി​ൽ ബി​ലാ​ൽ സ​ജി (19), പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ക​ൽ ന​ര​ക​ത്തി​നം​കു​ഴി വീ​ട്ടി​ൽ ഫാ​റൂ​ഖ്​ അ​മാ​നി (19), പ​ള്ളു​രു​ത്തി പു​തി​യ​ണ്ടി​ൽ വീ​ട്ടി​ൽ റി​യാ​സ്​ ഹു​സൈ​ൻ (37)എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) ഇൗ ​മാ​സം 17 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്.

Loading...
COMMENTS