Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ അധ്യാപകരുടെ...

സ്​കൂൾ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദമാക്കാൻ ശിപാർശ

text_fields
bookmark_border
teacher
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ചു​രു​ങ്ങി​യ യോ​ഗ്യ​ത ബി​രു​ദ​മാ​ക്കാ​ൻ ശി​പാ​ ർ​ശ. ഇ​തി​ന​നു​സൃ​ത​മാ​യി നാ​ലു​വ​ർ​ഷ​ത്തെ ബ​ഹു​വൈ​ജ്ഞാ​നി​ക (മ​ൾ​ട്ടി​ഡി​സി​പ്ലി​ന​റി) ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി.​എ​ഡ് കോ​ഴ്സ് ആ​രം​ഭി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ അ​ന്തി​മ ക​ര​ട് വി​ദ്യാ​ഭ്യാ​സ​ന​യ​ ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ന് വൈ​കാ​തെ കേ​ന്ദ് ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കും. നി​ല​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും ര​ണ്ട്​ വ​ർ​ഷ​ത്തെ ടീ​ച്ച​ർ ട്രെ​യി​നി​ങ്​ കോ​ഴ്​​സു​മാ​ണ്​ പ്രൈ​മ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ചു​രു​ങ്ങി​യ യോ​ഗ്യ​ത.

2030ഒാ​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ചു​രു​ങ്ങി​യ യോ​ഗ്യ​ത നാ​ല് വ​ർ​ഷ​ത്തെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി.​എഡ് ബി​രു​ദ​മാ​യി​രി​ക്ക​ണം. എ​ല്ലാ ടീ​ച്ച​ർ ട്രെ​യി​നി​ങ് കോ​ള​ജു​ക​ളി​ലും ബ​ഹു​വൈ​ജ്ഞാ​നി​ക വി​ദ്യാ​ഭ്യാ​സ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നാ​ലു​വ​ർ​ഷ​ത്തെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി.​എ​ഡ് കോ​ഴ്സ് കൂ​ടി ഉ​ണ്ടാ​ക​ണം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും എ​ജു​ക്കേ​ഷ​നി​ലും ഇ​ര​ട്ട​ബി​രു​ദം ന​ൽ​കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും കോ​ഴ്സ്. മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ബി.​എ​ഡ് കോ​ഴ്സി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സ്േ​കാ​ള​ർ​ഷി​പ്പു​ക​ൾ ന​ട​പ്പാ​ക്ക​ണം. നി​ല​വി​ലു​ള്ള മൂ​ന്ന് വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് പ​ക​രം നാ​ല് വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ബാ​ച്ചി​ല​ർ ഒാ​ഫ് ലി​ബ​റ​ൽ ആ​ർ​ട്സ് (ബി.​എ​ൽ.​എ) കോ​ഴ്സു​ക​ൾ​ക്കും ന​യം ശി​പാ​ർ​ശ ചെ​യ്യു​ന്നു.

ബി.​എ​ൽ.​എ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും പി.​ജി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും അ​ധ്യാ​പ​ന​മേ​ഖ​ല​യിേ​ല​ക്ക് വ​രാ​ൻ ഒ​രു വ​ർ​ഷ ബി.​എ​ഡ് കോ​ഴ്സ് രൂ​പ​ക​ൽ​പ​ന ചെ​യ്യ​ണം. ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വേ​ണ്ടി ര​ണ്ട് വ​ർ​ഷ​മു​ള്ള ബി.​എ​ഡ് കോ​ഴ്സ് തു​ട​രാം.നാ​ല് വ​ർ​ഷ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് കോ​ഴ്സു​ള്ള​തും അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള​തു​മാ​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് മാ​ത്ര​മാ​യി​രി​ക്കും മൂ​ന്ന് ത​ര​ത്തി​ലു​ള്ള ബി.​എ​ഡ് കോ​ഴ്സു​ക​ളും ന​ട​ത്താ​നാ​വു​ക.

അ​ധ്യാ​പ​ന​ത്തി​ൽ കൂ​ടു​ത​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഹ്ര​സ്വ​കാ​ല പോ​സ്​​റ്റ്​ ബി.​എ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളും ആ​രം​ഭി​ക്കാം. 2009ലെ ​ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് (എ​ൻ.​സി.​എ​ഫ്) പു​തി​യ ന​യ​ത്തി​ന​നു​സൃ​ത​മാ​യി 2021ഒാ​ടെ എ​ൻ.​സി.​ടി.​ഇ പ​രി​ഷ്ക​രി​ക്ക​ണം. അ​ധ്യാ​പ​ക​രു​ടെ ചു​രു​ങ്ങി​യ യോ​ഗ്യ​ത ബി​രു​ദ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഡോ.​എം.​എ. ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSchool Teachers Qualification
News Summary - School Teachers Qualification -Kerala News
Next Story