You are here

4500 കോ​ടിയുടെ ഇ-മൊബിലിറ്റി കൺസൾട്ടൻസിയിൽ അഴിമതി –ചെന്നിത്തല

  • കരാർ നൽകിയത്​ സെബി കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്ക്​

16:16 PM
28/06/2020
Ramesh-Chennithala

തി​രു​വ​ന​ന്ത​പു​രം: ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി അ​നു​വ​ദി​ച്ച​തി​ൽ അ​ഴി​മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. സെ​ബി (സെ​ക്യൂ​രി​റ്റീ​സ്​ ആ​ൻ​ഡ്​ എ​ക്​​സ്​​ചേ​ഞ്ച്​ ബോ​ർ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ) ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ പ്രൈ​സ്​ വാ​ട്ട​ർ ഹൗ​സ്​ കൂ​പ്പ​ർ എ​ന്ന ക​മ്പ​നി​ക്കാ​ണ്​ ക​ൺ​സ​ൾ​ട്ട​ൻ​സി അ​നു​വ​ദി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടാ​ണ്​ തീ​രു​മാ​നി​ച്ച​ത്. ഇൗ ​ന​ട​പ​ടി റ​ദ്ദു​ചെ​യ്​​ത്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി പ്ര​കാ​രം 4500 കോ​ടി മു​ട​ക്കി 3000 ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ വാ​ങ്ങു​ന്ന പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്​ സ​ർ​ക്കാ​ർ. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്ക്​ ക​ൺ​സ​ൾ​ട്ട​ൻ​സി ക​രാ​ർ ന​ൽ​കി​യ​ത്​ ദു​രൂ​ഹ​മാ​ണ്. സെ​ബി ഇൗ ​ക​മ്പ​നി​യെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് 2018 മാ​ർ​ച്ച് 31ന്​​​ ​ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി. ക​മ്പ​നി​ക്കെ​തി​രെ ഒ​മ്പ​ത്​ കേ​സു​ണ്ടെ​ന്നാ​ണ്​ കേ​ന്ദ്ര ക​മ്പ​നി കാ​ര്യ​​മ​ന്ത്രി പാ​ർ​ല​മ​െൻറി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ത്യ കും​ഭ​കോ​ണം, വി​ജ​യ്​ മ​ല്യ​യു​ടെ യു​നൈ​റ്റ​ഡ്​ സ്​​പി​രി​റ്റ്​ കേ​സ്, നോ​ക്കി​യ നി​കു​തി വെ​ട്ടി​പ്പ്​ എ​ന്നി​വ​യി​ൽ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ ആ​ക്ഷേ​പം. ​20ാം ​നി​യ​മ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​പി. ഷാ​യ​ു​ടെ വി​സി​ൽ ബ്ലോ​വേ​ഴ്​​സ്​ ഫോ​റം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ക​മ്പ​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ എ.​പി. ഷാ ​സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി​യി​രു​ന്നെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

2019 സെ​പ്​​റ്റം​ബ​ർ 17 നാ​ണ്​ ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി ക​ൺ​സ​ൾ​ട്ട​ൻ​സി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ന​വം​ബ​ർ ഏ​ഴി​ന്​ ഉ​ത്ത​ര​വി​റ​ക്കി. നി​ല​വി​ലെ ച​ട്ട​വും നി​യ​മ​വും അ​നു​സ​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ൽ​കാ​ൻ അ​ധി​കാ​ര​മി​ല്ല. കോ​വി​ഡ്​ ഭീ​തി തു​ട​രു​േ​മ്പാ​ഴും സ​ർ​ക്കാ​റി​​െൻറ ശ്ര​ദ്ധ വ​ലി​യ അ​ഴി​മ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രൈ​സ്​ വാ​ട്ട​ർ ഹൗ​സ്​ കൂ​പ്പ​റി​ന്​ യു.​ഡി.​എ​ഫ്​ കാ​ല​ത്ത്​ ക​രാ​ർ ന​ൽ​കി​യി​രു​ന്നെ​ന്ന​ത്​​ മാ​ധ്യ​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​െ​ട്ട. കെ ​േ​ഫാ​ണി​ലും വ്യ​വ​സാ​യ ഇ​ട​നാ​ഴി ക​ൺ​സ​ൾ​ട്ട​ൻ​സി അ​നു​വ​ദി​ക്കു​ന്ന​തി​ൽ പാ​ലി​ച്ച മാ​ന​ദ​ണ്ഡം ഇ​വി​ടെ പാ​ലി​ച്ചി​ല്ല. സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വെ​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണം. തോ​ട്ട​പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​നെ​തി​രെ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന പി​ൻ​വ​ലി​ച്ച്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. 

കരാർ ആയിട്ടില്ലെന്നാണ്​ ഓർമ; പരിശോധിച്ചിട്ട്​ പറയാം –മന്ത്രി ശശീന്ദ്രൻ 
കോ​ഴി​ക്കോ​ട്​: പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ വ്യ​ക്​​ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സ​ർ​ക്കാ​റും ​പ്രൈ​സ്​ വാ​ട്ട​ർ ഹൗ​സ്​ കൂ​പ്പേ​ഴ്​​സും ത​മ്മി​ൽ ക​രാ​ർ ആ​യി​ട്ടി​ല്ലെ​ന്നാ​ണ്​ ഓ​ർ​മ​യെ​ന്ന്​ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ‘എ​​പ്പോ​ഴാ​ണ് ചെ​യ്​​ത​ത്​, എ​ങ്ങ​നെ​യാ​ണ് ​ചെ​യ്​​ത​തെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്’​  ക​ൺ​സ​ൾ​ട്ട​ൻ​സി​യെ നി​യോ​ഗി​ച്ചു​ണ്ടോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭ തീ​രു​മാ​നം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട. ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വ്യ​ക്​​ത​മാ​യും കൃ​ത്യ​മാ​യും മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യൂ. ഇ- ​മൊ​ബി​ലി​റ്റി ന​യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​ണ്. അ​തി​​െൻറ ഭാ​ഗ​മാ​യി ചി​ല ന​ട​പ​ടി​ക​ൾ സ്വാ​ഭാ​വി​ക​മാ​യും ന​ട​ത്തി​യി​ട്ടു​ണ്ടാ​കും. അ​തി​നാ​യി ഡി.​പി.​ആ​ർ (വി​ശ​ദ പ​ദ്ധ​തി രേ​ഖ) ത​യാ​റാ​ക്കു​ന്ന​തും സ്വാ​ഭാ​വി​ക​മാ​ണ്. അ​ത്ത​രം ഡി.​പി.​ആ​ർ സം​ബ​ന്ധി​ച്ച അ​വ​സാ​ന ധാ​ര​ണ ഫ​യ​ലി​ൽ എ​ത്തി​യോ, ഇ​ല്ല​യോ എ​ന്ന്​ പ​ഠി​ക്കേ​ണ്ട​തു​ണ്ട്. പ്ര​തി​പ​ക്ഷ​നേ​താ​വി​​െൻറ ആ​ക്ഷേ​പ​ങ്ങ​ൾ വ്യ​ക്​​ത​മാ​യി കേ​ട്ടും ഫ​യ​ൽ ക​ണ്ട​ശേ​ഷ​വും മാ​​ത്ര​മേ മ​റു​പ​ടി ന​ൽ​കാ​നാ​വൂ​വെ​ന്ന്​ മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. പ്രൈ​സ്​ വാ​ട്ട​ർ ഹൗ​സ്​ കൂ​പ്പേ​ഴ്​​സി​നെ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യി നി​യോ​ഗി​ച്ച യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ യോ​ഗ​ത്തി​ല​ല്ല ഇ​തെ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു. 


 

Loading...
COMMENTS