You are here

പരിശോധനയിൽ പതിനെട്ടടവും 

  • വൈ​റ​സ്​ വ്യാ​പ​നം ചെ​റു​ക്കാ​ൻ ജില്ലകളിൽ സാമ്പിൾ ഹബ്ബ്​​, സാമ്പിൾ പാത

എം. ​ഷി​ബു
07:08 AM
05/07/2020

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ സാ​മ്പി​ൾ സ​മാ​ഹ​ര​ണ​വും കൈ​മാ​റ്റ​വും കൈ​കാ​ര്യ​വു​മ​ട​ക്കം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ സാ​മ്പി​ൾ ഹ​ബ്ബു​ക​ളും ശൃം​ഖ​ല​ക​ളും സ​ജ്ജ​മാ​ക്കു​ന്നു. കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​റ​സ്​ വ്യാ​പ​നം ചെ​റു​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഇൗ ​സം​വി​ധാ​നം.

സ​മൂ​ഹ​വ്യാ​പ​ന​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രി​ൽ മാ​ത്ര​മ​ല്ല, പൊ​തു​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ വ്യാ​പി​​പ്പി​ക്കേ​ണ്ട​തു​ണ്ട്.  ജി​ല്ല പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ലാ​ബ്, ജ​ന​റ​ൽ ആ​ശു​പ​ത്രി ലാ​ബ്, ജി​ല്ല ആ​ശു​പ​ത്രി ലാ​ബ്​ എ​ന്നി​വ​യാ​ണ്​ ജി​ല്ല സാ​മ്പി​ൾ ഹ​ബ്ബാ​ക്കു​ക.

​ബ്ലോ​ക്കു​ക​െ​ള​യും താ​ലൂ​ക്കു​ക​ളെ​യും ജി​ല്ല സാ​മ്പി​ൾ ഹ​ബ്ബു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഹ​ബ്ബി​ലേ​ക്ക്​ ഏ​റ്റ​വും വേ​ഗ​ത്തി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ലും എ​ത്താ​ൻ ക​ഴി​യു​ന്ന  റോ​ഡു​ക​ൾ ‘സാ​മ്പി​ൾ പാ​ത’​ക​ളാ​യി നി​ശ്ച​യി​ക്കും. ജി​ല്ല സാ​മ്പി​ൾ ഒാ​ഫി​സ​ർ​മാ​ർ​ക്കാ​ണ്​ (ഡി.​എ​സ്.​ഒ) സാ​മ്പി​ൾ ശേ​ഖ​ര​ണം മു​ത​ൽ പ​രി​ശോ​ധ​ന​ഫ​ലം ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ളു​ടെ ചു​മ​ത​ല. എ​ല്ലാ താ​ലൂ​ക്കി​ലും സാ​മ്പി​ൾ ക​ല​ക്​​​ഷ​ൻ സ​െൻറ​ർ ക്ര​മീ​ക​രി​ക്കും. സാ​മ്പി​ൾ പാ​ത​യി​ലു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​വും ഇൗ ​കേ​ന്ദ്രം.

ജി​ല്ല​യി​ൽ ര​ണ്ട്​ മൊ​ബൈ​ൽ യൂ​നി​റ്റ്
ഒാ​രോ ജി​ല്ല​യി​ലും ര​ണ്ട്​ മൊ​ബൈ​ൽ സാ​മ്പി​ൾ ക​ല​ക്​​ഷ​ൻ യൂ​നി​റ്റു​ണ്ടാ​കും. താ​ലൂ​ക്ക്​ ക​ല​ക്​​ഷ​ൻ സ​െൻറ​റ​റി​ലെ സാ​മ്പി​ൾ ​ ജി​ല്ല ഹ​ബ്ബി​ൽ എ​ത്തി​ക്കലാണ്​ പ്ര​ധാ​ന ചു​മ​ത​ല.  ആ​വ​ശ്യ​മെ​ങ്കി​ൽ ഡി.​എ​സ്.​ഒ​മാ​ർ​ക്ക് എണ്ണം കൂ​ട്ടാം. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ, ഡാ​റ്റ എ​ൻ​ട്രി സ്​​റ്റാ​ഫ്, സ​ഹാ​യി എ​ന്നി​വ​രാ​ണ്​ വാ​ഹ​ന​ത്തി​ലു​ണ്ടാ​വു​ക. 

സാ​മ്പി​ളു​ക​ൾ​ക്കും ക​ർ​ശ​ന​സു​ര​ക്ഷ
ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ സാ​മ്പി​ൾ ശേ​ഖ​രി​ക്കാനും അ​യ​ക്കാനും കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. വൈ​റ​സു​ക​ൾ നി​ർ​ജീ​വ​മാ​കാ​തി​രി​ക്കാ​ൻ ദ്ര​വ​മാ​ധ്യ​മ​ത്തി​ലാ​ണ്​ സാ​മ്പി​ൾ അ​യ​ക്കു​ക. തെ​ർ​മോ​കോ​ൾ പെ​ട്ടി​യി​ൽ ​െഎ​സു​കൊ​ണ്ട്​ പൊ​തി​ഞ്ഞ്. പെ​ട്ടി​ക്ക​ക​ത്തെ ഉൗ​ഷ്​​മാ​വ്​ 9-10 ഡി​ഗ്രി​യാ​യി നി​ല​നി​ർ​ത്താനാ​ണി​ത്.

എ​ല്ലാ ബ്ലോ​ക്കി​ലും ‘വി​സ്​​കു’​ക​ൾ
സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ‘വി​സ്​​കു​ക​ൾ’ (വാ​ക്-​ഇ​ൻ സാ​മ്പി​ൾ കി​യോ​സ്‌​ക്) എ​ല്ലാ ബ്ലോ​ക്കി​ലും സ്​​ഥാ​പി​ക്കും. യാ​ത്രാ​സൗ​ക​ര്യ​മു​ള്ള സ്​​ഥ​ല​ങ്ങ​ൾ കേ​​ന്ദ്രീ​ക​രി​ച്ചാ​വും ഇ​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ, ഡാ​റ്റാ എ​ൻ​ട്രി സ്​​റ്റാ​ഫ്, സ​ഹാ​യി എ​ന്നി​വ​രാ​ണ്​ വി​സ്​​കി​ൽ ഉ​ണ്ടാ​വു​ക. പ്ര​തി​ദി​നം എ​ട്ട്​ മ​ണി​ക്കൂ​ർ സേ​വ​നം ല​ഭ്യ​മാ​കും.

Loading...
COMMENTS