You are here

സജി ചെറിയാൻ സത്യപ്രതിജ്​ഞ ചെയ്​തു

09:48 AM
04/06/2018
  • saji-cheriyan
    ചെങ്ങന്നൂരിൽ വിജയം വരിച്ച സജി ചെറിയാൻ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നു
  • Saji-cheriyan
    സജി ചെറിയാൻ സത്യപ്രതിജ്​ഞ ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച സ​ജി ചെ​റി​യാ​ന്‍ നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ​തി​ങ്ക​ളാ​ഴ്​​ച നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ക​ട​ന്നു​വ​ന്ന സ​ജി ചെ​റി​യാ​െ​ന മേ​ശ​പ്പു​റ​ത്ത​ടി​ച്ചാ​ണ്​ ​ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

സ​ഗൗ​ര​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ സ​ത്യ​പ്ര​തി​ജ്ഞ. തു​ട​ർ​ന്ന്​ ഡ​യ​സി​െ​ല​ത്തി സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​നെ ഹ​സ്​​ത​​ദാ​നം ചെ​യ്​​തു. പി​ന്നീ​ട്​​ മു​ഖ്യ​മ​ന്ത്രി,​ മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ അ​ഭി​വാ​ദ്യം ചെ​യ്​​തു. വി.​എ​സി​​െൻറ അ​ടു​ത്തെ​ത്തി അ​ദ്ദേ​ഹ​ത്തെ ഹ​സ്​​ത​ദാ​നം ചെ​യ്​​ത ശേ​ഷ​മാ​ണ്​ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ ഭാ​ഗ​​ത്തേ​ക്ക്​ ​ നീ​ങ്ങി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന്​ സ​ജി ചെ​റി​യാ​​െൻറ കു​ടും​ബ​വും സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​രി​​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി​യാ​ണ്​ സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.

Loading...
COMMENTS