Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ഹോട്ടലുകളും...

ശബരിമല: ഹോട്ടലുകളും പ്രസാദ കൗണ്ടറുകളും അടയ്​ക്കാൻ നിർദേശമില്ല -ഡി.ജി.പി

text_fields
bookmark_border
ശബരിമല: ഹോട്ടലുകളും പ്രസാദ കൗണ്ടറുകളും അടയ്​ക്കാൻ നിർദേശമില്ല -ഡി.ജി.പി
cancel

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11ന്​ അടയ്​ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പൊലീസ്​ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡി​.ജി.പി ലോക്നാഥ് ബെഹ്​റ. ക്ഷേത്രനട അടച്ച ശേഷം കടകൾ തുറന്നു പ്രവർത്തിക്കരുതെന്ന്​ ചൂണ്ടിക്കാട്ടി പൊലീസ്​ ദേവസ്വം അധികൃതർക്ക് നേരത്തെ​ നിർദേശം നൽകിയിരുന്നു.

എന്നാൽ, നിർദേശം​ നടപ്പാക്കാനാകില്ലെന്ന്​ ദേവസ്വം അധികൃതർ പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഡി.ജി.പി വാർത്തക്കുറിപ്പിലൂടെ വിശദീകരണം നടത്തിയത്. ഇതുസംബന്ധിച്ച്​ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഡി.ജി.പിയുമായി സംസാരിക്കുകയും ചെയ്​തിരുന്നു. അതിനു ശേഷമാണ്​ വൈകീട്ട്​ ആറു മണിയോടെ ഇത്തരത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന്​ ഡി.ജി.പി വ്യക്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsloknath beherasabarimala women entrymalayalam news
News Summary - Sabarimala Women Entry Loknath Behera -Kerala News
Next Story