Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതികൾ എത്തി;​ ...

യുവതികൾ എത്തി;​ പമ്പയിൽ വമ്പൻ പ്രതിഷേധം

text_fields
bookmark_border
യുവതികൾ എത്തി;​  പമ്പയിൽ വമ്പൻ പ്രതിഷേധം
cancel

പ​മ്പ: കു​ട്ടി​ക്ക്​ ചോ​റൂ​ണി​നാ​യി കു​ടും​ബ​വും ദ​ർ​ശ​ന​ത്തി​നാ​യി യു​വ​തി​യും ഭ​ർ​ത്താ​വും ര​ണ്ടു​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​വും എ​ത്തി​യ​ത്​ പ​മ്പ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കി. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ 19 പേ​രു​ടെ സം​ഘ​മാ​ണ്​ ആ​ദ്യം പ​മ്പ​യി​ലെ​ത്തി​യ​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ല്​ യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ്​ സ്​​ത്രീ​ക​െ​ള ക​ണ്ട​തോ​ടെ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സം​ഘം ശ​ര​ണം വി​ളി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്​​തു. പൊ​ലീ​സ്​ സ്ഥി​തി നി​യ​ന്ത്രി​ച്ചു.

തി​രൂ​ർ വ​ട​ക്കൂ​ട്ട്​ വീ​ട്ടി​ൽ വി​നീ​ഷ്​-​നീ​തു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വി​ന​യ​ക്ക്​ (അ​ഞ്ചു​ മാ​സം) ചോ​റൂ​ണി​നാ​ണ്​ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്. ഹി​ന്ദു​െ​എ​ക്യ​വേ​ദി സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശ​ശി​ക​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ്​​പ​രി​വാ​ർ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്രതിഷേധം. വ​ൻ പൊ​ലീ​സ്​ സം​ഘം ഇ​വി​ടം വ​ള​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ നീ​ങ്ങു​മോ എ​ന്ന അ​വ​സ്ഥ​പോ​ലും ഉ​ണ്ടാ​യി.

ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ അ​ഞ്​​ജു​വും ഭ​ർ​ത്താ​വും കു​ട്ടി​ക​ളു​മാ​ണ്​ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി എ​ത്തി​യ​ത്. എ​സ്.​പി മ​നോ​ജ്​ ആ​ർ. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത പൊ​ലീ​സ്​ സം​ഘം ഇ​വ​രു​​മാ​യി ച​ർ​ച്ച ന​ട​ത്തി. ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​ക്കൊ​ടു​വി​ൽ സ​ന്നി​ധാ​ന​ത്തേ​ക്ക്​ പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന്​ യു​വ​തി പി​ന്മാ​റി.

Sabarimala security

പമ്പയിൽനിന്ന്​ കർശന പരിശോധനക്കുശേഷമാണ്​ ഭക്തരെ സന്നിധാനത്തേക്ക്​ കടത്തിവിടുന്നത്​. ഉച്ചക്ക്​ 12 മുതൽ തീർഥാടകരെ പമ്പയിൽനിന്ന്​ കടത്തിവിട്ടു. രാവിലെ എട്ട് മുതൽ മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തിവിടുമെന്ന് അറിയിച്ചെങ്കിലും പത്തോടെ മാത്രമാണ് അനുവദിച്ചത്​. നിലക്കൽ മുതൽ സന്നിധാനംവരെ 41 മണിക്കൂർ നീളുന്ന നിരോധനാജ്ഞ നിലനിൽക്കുകയാണ്. സന്നിധാനത്ത്​ കമാൻഡോകളെയും മുതിർന്ന വനിത പൊലീസുകാരെയും വിന്യസിച്ചിരുന്നു. െഗസ്​റ്റ്​ ഹൗസുകളിലും വിരിവെപ്പ്​ കേന്ദ്രങ്ങളിലും ​താമസസൗകര്യം അനുവദിച്ചില്ല. ​ തന്ത്രിയുടെ മുറിയുടെ മുമ്പിൽ വരെ മൊ​ൈബൽ ജാമർ ഒരുക്കി. ​

പമ്പയിലും സന്നിധാനത്തുമായി 2000ത്തിലേറെ പൊലീസുകാരെയാണ്​ വിന്യസിച്ചത്​. ദർശനം കഴിഞ്ഞവരെ അധികസമയം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല എന്ന് പൊലീസ് പറഞ്ഞുവെങ്കിലും മിക്കവരും നെയ്യഭിഷേകത്തിനു കൂപ്പണുകൾ എടുത്തു. നെയ്യഭിഷേകം ചൊവ്വാഴ്ചയെ ഉളളൂ എന്നതിനാൽ കൂപ്പൺ എടുത്തവരെ സന്നിധാനത്തുനിന്ന് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമുണ്ട്.

തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചിന്​ തന്ത്രി കണ്​ഠരര്​ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിച്ചു. തിങ്കളാഴ്​ച പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല. ചിത്തിര ആട്ടവിശേഷമായ ചൊവ്വാ‍ഴ്ച രാവിലെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് പതിവ് പൂജകളും ഉണ്ടാകും. അത്താ‍ഴപൂജക്ക് ശേഷം രാത്രി പത്തോടെ നടയടക്കും.

ശബരിമലയിലേക്കുള്ള പ്രധാന കേന്ദ്രമായ എരുമേലിയിൽ രാവിലെ കെ.എസ്​.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും പൊലീസ്​ തടഞ്ഞെങ്കിലും തീർഥാടകരുടെ പ്രതിഷേധത്തെ തുടർന്ന്​ രണ്ടുമണിക്കൂറിനുശേഷം സർവിസ്​ ആരംഭിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestmalayalam newspambaSabarimala News
News Summary - sabarimala; woman reached in pamba -kerala news
Next Story