Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: തിരക്ക്​...

ശബരിമല: തിരക്ക്​ പരിഹരിക്കാൻ സ്​പെഷൽ ട്രെയിനുകൾ

text_fields
bookmark_border
ശബരിമല: തിരക്ക്​ പരിഹരിക്കാൻ സ്​പെഷൽ ട്രെയിനുകൾ
cancel

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ യാത്രക്കാരുടെ തിരക്ക്​ കണക്കിലെടുത്ത്​ ചെന്നൈയിൽനിന്ന്​ കൊല്ലത്തേക്കും തിരിച്ചും സ്​പെഷൽ ഫെയർ ​സർവിസുകളും സുവിധ സ്​പെഷൽ സർവിസും അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഇതിനു പുറമേ, കൊല്ലം-ഹൈദരാബാദ്​ റൂട്ടിലും സുവിധ സർവിസുകൾ ഒാടിക്കും. പാലക്കാട്​, ഒറ്റപ്പാലം, തൃ​ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാ​േശ്ശരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ്​ ​സ്​പെഷൽ സർവിസുകളുടെ കേരളത്തിലെ സ്​റ്റോപ്പുകൾ. ഒരു എ.സി ടു ടിയർ, മൂന്ന്​ എ.സി ത്രീ ടിയർ, 12 സ്ലീപ്പർ ക്ലാസ്​, രണ്ട്​ ലഗേജ്​-കം ബ്രേക്ക്​ വാൻ കോച്ചുകളാണ്​ സ്​പെഷൽ ട്രെയിനുകളിലുള്ളത്​.

ചെന്നൈ-കൊല്ലം-ചെന്നൈ സ്​പെഷൽ ​ഫെയർ ട്രെയിൻ:
ഡിസംബർ മൂന്ന്​, അഞ്ച്​, 10, 12,17,19, 24, 26, 31 ജനുവരി രണ്ട്​, ഏഴ്​, ഒമ്പത്​, 14 തീയതികളിൽ രാത്രി 8.40ന്​ ചെന്നൈ സെൻട്രലിൽനിന്ന്​ പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-കൊല്ലം സ്​പെഷൽ ​ഫെയർ ട്രെയിൻ (06047) അടുത്ത ദിവസം ഉച്ചക്ക്​ 12ന്​ കൊല്ലത്തെത്തും. ഡിസംബർ നാല്​, ആറ്​, 11, 13, 18, 20, 27, ജനുവരി മൂന്ന്​, എട്ട്​, 10, തീയതികളിൽ ഉച്ചക്ക്​ മൂന്നിന്​ കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന കൊല്ലം-ചെന്നൈ സെൻട്രൽ സ്​പെഷൽ ഫെയർ​ ട്രെയിൻ (06048) അടുത്ത ദിവസം രാവിലെ 9.45ന്​ ചെന്നൈയിലെത്തും.

ചെ​ന്നൈ-കൊല്ലം-ചെന്നൈ സ്​പെഷൽ ഫെയർ ട്രെയിൻ:
ജനുവരി നാല്​, 18, 25 തീയതികളിൽ രാത്രി 8.40ന്​ ചെന്നൈ സെൻട്രലിൽനിന്ന്​ പുറപ്പെടുന്ന ചെ​ന്നൈ സെൻട്രൽ-കൊല്ലം സ്​പെഷൽ ഫെയർ ട്രെയിൻ (06049) അടുത്ത ദിവസം ഉച്ചക്ക്​ 12ന്​ കൊല്ലത്തെത്തും. ജനുവരി ആറ്​, 13, 20, 27 തിയതികളിൽ ഉച്ചക്ക്​ മൂന്നിന്​ കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന കൊല്ലം-ചെന്നൈ സെൻട്രൽ സ്​പെഷൽ ഫെയർ ട്രെയിൻ (06050) അടുത്ത ദിവസം രാവിലെ 7.20ന്​ ചെന്നൈയിലെത്തും.

കൊല്ലം-ചെന്നൈ-കൊല്ലം സുവിധ സ്​പെഷൽ:
ജനുവരി 11ന്​ രാത്രി 8.40ന്​ ചെന്നൈ സെൻട്രലിൽനിന്ന്​ പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-കൊല്ലം സുവിധ സ്​പെഷൽ (82635) അടുത്ത ദിവസം ഉച്ചക്ക്​​ 12ന്​ കൊല്ലത്തെത്തും. ഡിസംബർ 25, ജനുവരി ഒന്ന്​ തീയതികളിൽ ഉച്ചക്ക്​ മൂന്നിന്​ കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന കൊല്ലം-ചെ​ന്നൈ സെൻട്രൽ സുവിധ സ്​പെഷൽ ട്രെയിൻ (82634) അടുത്ത ദിവസം രാവിലെ 9.45ന്​ ചെന്നൈയിലെത്തും.

കൊല്ലം-ഹൈദരാബാദ്​-കൊല്ലം സുവിധ (82722, 82721)
നവംബർ 19, 23, 27, ഡിസംബർ ഒന്ന്​ തീയതികളിൽ പുലർച്ച മൂന്നിന്​ കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ്​ സുവിധ സ്​പെഷൽ (82722) അടുത്ത ദിവസം രാവിലെ 10.30 ന്​ ഹൈദരാബാദിലെത്തും. നവംബർ 17, 21, 25, 29 തീയതികളിൽ ഉച്ചക്ക്​ 3.55ന്​ ​ൈഹദരാബാദിൽനിന്ന്​ പുറപ്പെടുന്ന ഹൈദരാബാദ്​ -കൊല്ലം സുവിധ സ്​പെഷൽ (82721) അടുത്ത ദിവസം രാത്രി 11.55ന്​ കൊല്ലത്തെത്തും. എ.സി ടു ടിയർ (ഒന്ന്​), എ.സി ത്രീ ടിയർ (ഒന്ന്​), എ.സി ചെയർകാർ (ഒന്ന്​), സെക്കൻഡ്​ ക്ലാസ്​ ചെയർകാർ (ഒന്ന്​), 10 സ്ലീപ്പർ ക്ലാസ്​, രണ്ട്​ ജനറൽ സെക്കൻഡ്​ ക്ലാസ്​, രണ്ട്​ ലഗേജ്​-കം ബ്രേക്ക്​ വാൻ എന്നിവയാണ്​ സുവിധ സർവിസുകളിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsSabarimala Special Train
News Summary - Sabarimala Special Train -Kerala News
Next Story